ചക്ക ഇഷ്ടപ്പെടുന്ന കണ്ണൂർ ചുങ്കകുന്നിലെ തോമസ് കാരയ്ക്കാട് അടുത്തിടെ കണ്ടെത്തിയ പ്ലാവിനമാണ് ‘ അതിശയ ജാക്ക്, ,നാട്ടിൽ ചക്ക ലഭ്യമല്ലാത്ത ജൂൺ മാസം മുതൽ ഒക്ടോബർ വരെ വരിക്ക ചക്ക ലഭിക്കുന്ന വിശിഷ്ട ഇനമാണിത്. ഇതിൻ്റെ ചക്ക പഴുക്കാതെ പത്തു ദിവസം വരെ സൂക്ഷിക്കാനും സാധിക്കും. പഴുത്താൽ നിറയെ മധുരമേറിയ മഞ്ഞ ചുളകൾ നിറഞ്ഞ പ്രകൃതം. പുഴുക്കായി പാചകം ചെയ്യാനും നല്ലതാണ്.

പ്ലാവുകൾ തേടിയുള്ള യാത്രയിൽ കണ്ട മികച്ച വൃക്ഷത്തിൽ നിന്ന് ബഡ് ചെയ്താണ് ഇപ്പോൾ തൈകൾ തയ്യാറാക്കുന്നത്.മൂന്ന് വർഷം കൊണ്ട് ബഡ് ചെയ്ത അതിശയ ജാക്ക് ഫലം തന്നു തുടങ്ങുമെന്ന് തോമസ് പറയുന്നു. കർഷകർക്ക് മികച്ച തൈകൾ നൽകാനായി ഒരു നഴ്സറിയും ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്.
ഫോൺ: 97447 32847















Discussion about this post