വീട്ടില്‍ മുട്ടയ്ക്കും പാലിനുമായി ജീവികളെ വളര്‍ത്തുന്നവരുടെ പ്രധാന പ്രശ്‌നം അവയുടെ തീറ്റയാണ്. ഇവയ്ക്കുവേണ്ടി പുറത്തുനിന്നും കാലിത്തീറ്റയും കകോഴിത്തീറ്റയുമൊക്കെ പണം കളയുന്നവര്‍ അനവധിയാണ്. അസോള വളര്‍ത്താന്‍ തയ്യാറാണെങ്കില്‍ പുറത്തുനിന്ന് തീറ്റ വാങ്ങാതെ അരുമകളെ വളര്‍ത്താം. വീട്ടിലെ ഭക്ഷണത്തിന്റെ ബാക്കിയും അസോളയും മാത്രം മതിയാകും ജീവികളുടെ വളര്‍ച്ചയ്ക്ക്.
കന്നുകാലികളിലും താറാവ്, കോഴികളിലും ഭാരവര്‍ദ്ധനവിനും മുട്ട, പാല്‍ ഉത്പാദനം കൂട്ടാനും ഇതിന് സാധിക്കും. നെല്‍പ്പാടങ്ങളില്‍ ജൈവവളമായും കള നിയന്ത്രണത്തിനും അസോള സഹായിക്കും. കുഴികളിലും കുളങ്ങളിലും ടാങ്കിലും അസോള കൃഷി ചെയ്യാവുന്നതാണ്. ജലലഭ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. സ്ഥിരമായി നിരീക്ഷിക്കാന്‍ സാധിക്കുന്ന സ്ഥലത്ത് ടാങ്ക് സ്ഥാപിക്കുന്നതാണ് ഉത്തമം.
36 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയ താപനില അസോളയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. വെള്ളം ബാഷ്പീകരിച്ചു നഷ്ടപ്പെടാതിരിക്കാന്‍ ചെറിയ തണല്‍ ഉറപ്പാക്കണം. ആവശ്യമായ മൂലകങ്ങള്‍ ചെടി വെള്ളത്തില്‍ നിന്നു വലിച്ചെടുക്കും.
മൂന്നാഴ്ചയ്ക്കുള്ളില്‍ അസോള വിളവെടുക്കാവുന്നതാണ്. വിളവെടുത്ത അസോള മറ്റ് തീറ്റയുടെ കൂടെ കലര്‍ത്തി മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും നല്‍കാവുന്നതാണ്. ഉണക്കിയും ഉപയോഗിക്കാവുന്നതാണ്.
Discussion about this post