സംസ്ഥാനത്ത് അടയ്ക്ക കൃഷി വിസ്മൃതിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വിളവ് കുറഞ്ഞതും വില ഇടിവും കമുക് കയറ്റക്കാരെ കിട്ടാത്തതുമാണ് അടയ്ക്ക കൃഷി പ്രതിസന്ധിയിലാകാന്‍ കാരണം.
ഒരു കാലത്ത് തെങ്ങിനൊപ്പം പ്രാധാന്യം നല്‍കിയിരുന്ന നാണ്യവിളയായിരുന്നു കമുകും. പച്ച അടയ്ത്ത, പഴുത്ത അടയ്ക്ക, ഉണങ്ങിയ അടയ്ക്ക അഥവാ കൊട്ടപാക്ക്, കുതിര്‍ത്ത അടയ്ക്ക അഥവാ വെള്ളത്തില്‍ പാക്ക് എന്നിവ വിപണി അടക്കി വാണിരുന്ന കാലമുണ്ടായിരുന്നു.
പച്ച അടയ്ക്ക വെറ്റില മുറുക്കിനും ആയുര്‍വേദത്തിലും ഉപയോഗിച്ചിരുന്നു. പഴുത്ത അടയ്ക്കയും ഉണങ്ങിയ അടയ്ക്കയും പെയിന്റ് നിര്‍മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നു. വാസന പാക്ക് പോലെയുള്ള പുകയില ഉത്പന്ന നിര്‍മാണവുമായി ബന്ധപ്പെട്ടും ഇത് ഉപയോഗിച്ചിരുന്നു. കമുകിന്‍ പാളയ്ക്കും ആവശ്യക്കാറേയാണ്. പേപ്പര്‍ കപ്പുകള്‍ക്കും പ്ലേറ്റിനും ബദലായാണ് കമുകിന്‍ പാള ഉപയോഗിക്കുന്നത്.
Discussion about this post