നമ്മുടെ ആത്തചക്കയുടെയൊക്കെ കുടുംബത്തിൽ പെടുന്ന സസ്യമാണ് അരണമരം. നിത്യഹരിത വൃക്ഷമാണിവ. അടുക്കി വെച്ചതു പോലെ നിരയായി വളരുവാനുള്ള കഴിവുണ്ട് അരണമരത്തിന്. അനോണേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. പോളിയാൾത്തിയ ലോഞ്ചിഫോളിയ എന്നാണ് ശാസ്ത്രനാമം.
40 മീറ്ററോളം വരെ ഉയരം വയ്ക്കും ഇവയ്ക്ക്. കടും പച്ചനിറത്തിലുള്ള മിനുസമുള്ള ഇലകളാണ്. അശോക മരത്തിന്റെ ഇലകളുമായി സാമ്യമുണ്ട് ഇവയുടെ ഇലകൾക്ക്. ഇളം പച്ച നിറമുള്ള പൂക്കളാണ്. രണ്ടാഴ്ചയോളം വരെ വാടാതെ നിൽക്കും ഇവയുടെ പൂക്കൾ. കായ്കൾ മൂത്ത് കഴിഞ്ഞാൽ നല്ല കറുപ്പു നിറമാണ്. വവ്വാലുകളുടെ ഇഷ്ടഭക്ഷണമാണ് അരണമരത്തിന്റെ കായ്കൾ. വവ്വാലുകൾ തന്നെയാണ് പരാഗണം നടത്തുന്നതും.
ശബ്ദമലിനീകരണം കുറയ്ക്കുന്നതിനാണ് അരണമരം പ്രധാനമായും നട്ടുപിടിപ്പിക്കുന്നത്. ഉദ്യാനങ്ങളിലും പാർക്കുകളിലുമെല്ലാം അരണമരത്തിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്. ചെണ്ട നിർമ്മിക്കുവാനും തീപ്പെട്ടി നിർമാണത്തിലും അരണമരത്തിന്റെ തടി ഉപയോഗിക്കാറുണ്ട്.
Discussion about this post