കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും രോഗപ്രതിരോധത്തിനും ഉത്തമമാണ് ആപ്രിക്കോട്ട്. പൊട്ടാസ്യവും ജീവകം ഇ, കോപ്പര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ബെര്‍ജെറോണ്‍, ആപ്രിഗോള്‍ഡ്, ഫ്‌ളേവര്‍കോട്ട്, ഓറഞ്ച്‌റെഡ്, മസ്‌ക്കറ്റ് എന്നിവയാണ് ആപ്രിക്കോട്ടിന്റെ പ്രധാന ഇനങ്ങള്‍. പ്രൂണസ് അര്‍മേനിയാക്ക (Prunus armeniaca) എന്നു ശാസ്ത്രനാമമുള്ള ഒരിനം ഫലവൃക്ഷമാണ് ആപ്രിക്കോട്ട്. റോസേസീ കുടുംബത്തില്‍പ്പെട്ട ഇതിന്റെ ജന്മദേശം ചൈനയാണ്.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആപ്രിക്കോട്ടിന്റെ വളര്‍ച്ചയ്ക്ക് നല്ലത്. ചൂടുള്ളതും തണുപ്പുള്ളതുമായ കാലാവസ്ഥയില്‍ വളര്‍ന്ന് വിളവ് തരുന്ന പഴവര്‍ഗമാണ് ആപ്രിക്കോട്ട്. പഴങ്ങള്‍ ധാരാളമുണ്ടാകുമെങ്കിലും അത്രയും താങ്ങാനുള്ള ശേഷി ശാഖകള്‍ക്കുണ്ടാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പഴങ്ങള്‍ പറിച്ചുമാറ്റി ശാഖകളുടെ ഭാരം കുറയ്ക്കണം.മഞ്ഞയോ, ഓറഞ്ചോ നിറത്തിലുള്ളതായിരിക്കും പഴങ്ങള്‍. ഏതാണ്ടു മിനുസമേറിയ ഈ പഴങ്ങള്‍ പാകം ചെയ്യാതെ വെറുതേ കഴിക്കാനും സ്വാദുണ്ട്. ഉണക്കിയും സംസ്‌ക്കരിച്ചു ടിന്നിലടച്ചും ഇവ സംഭരിക്കാം.
Discussion about this post