എറണാകുളം തേവരയിലെ പ്രൊഫ.വി.ജെ.ആന്റണിയുടേത് പോലൊരു ഗാര്‍ഡന്‍ നമ്മളെവിടെയും കണ്ടിട്ടുണ്ടാവില്ല. 25 സെന്റില്‍ നിറഞ്ഞ് നില്‍ക്കുന്ന മനോഹാരിത. വ്യത്യസ്തയിനം ചെടികളുടെ ലോകം മാത്രമല്ല ഇത്, വേസ്റ്റെന്ന് പറഞ്ഞ് നമ്മളുപേക്ഷിക്കുന്ന വലുതും ചെറുതുമായ സാധനങ്ങളിലെല്ലാം ചെടികള്‍ നിറഞ്ഞിരിക്കുകയാണ് ഇവിടെ. അതാണ് ഈ ഗാര്‍ഡന്റെ ഭംഗിയും പ്രത്യേകതയും. ഹെല്‍മറ്റ്, ചെരുപ്പ്, ബോള്‍, മിക്സി ജാര്‍, ഗിറ്റാര്‍, ലേഡീസ് ബാഗ്, ക്ലോക്ക്,കുട, ഫാന്‍,ഉരല്‍,ആട്ടുകല്‍, തയ്യല്‍ മെഷീന്‍ എന്ന് വേണ്ട സകലമാന സാധനങ്ങളും ഈ ഗാര്‍ഡനിലെ ചെടിച്ചട്ടികളാണ്.
കൊച്ചിന്‍ കോളജില്‍ 32 വര്‍ഷം ഭൗതികശാസ്ത്ര അധ്യാപകനായിരുന്നു. 2000ത്തില്‍ വിരമിച്ചശേഷം സൈക്കോളജി കൗണ്‍സിലിംഗ് മേഖലയിലേക്ക് കടന്നു. ഒപ്പം മാജിക്കും. കണ്ടുപിടുത്തങ്ങളും ക്രാഫറ്റും ഏറെ പ്രിയപ്പെട്ടവയാണ്. ഇതിനൊക്കെയൊപ്പം ചെടി സ്‌നേഹവും. പാഷനൊപ്പം ജീവിക്കുന്നതാണ് എഴുപത്തിയേഴാം വയസിലും ചുറുചുറുക്കോടെ ഇതിനെല്ലാം മുന്നിട്ടിറങ്ങാന്‍ പ്രൊഫസര്‍ക്ക് പ്രചോദനമാകുന്നത്.
Discussion about this post