അലങ്കാര സസ്യങ്ങളില്‍ എന്നും ഒരു പടി മുന്നിലാണ് ആന്തൂറിയം. അരേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ആയിരത്തോളം സ്പീഷീസുകള്‍ ഉള്ള പുഷ്പിക്കുന്ന സസ്യങ്ങളുടെ ജനുസ്സാണ് ആന്തൂറിയം. ഇതിന്റെ ഉദ്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു.
കേരളത്തിലെ കാലാവസ്ഥയില്‍ ലാഭകരമായി കൃഷി ചെയ്യാവുന്ന ആന്തൂറിയം ഇനങ്ങളാണ് ലിമവൈറ്റ്, ക്യൂബ, അഗ്‌നിഹോത്രി , ലിവര്‍റെഡ്, കാന്‍കാന്‍ ട്രോപികല്‍ നിറ്റ സണ്‍ ബെഴ്‌സിറ്റ്, ലിന്ടാ-ഡി-മോള്‍ ടിനോര ആക്രോ പോളിസ്, ഗിനോ ഓറഞ്ച്,മിടോറി എന്നിവ.
വളപ്രയോഗം:
പുതിയ ചാണകം അല്ലെങ്കില്‍ വേപ്പിന്‍പിണ്ണാക്ക് 10 – 15 ഇരട്ടി വെള്ളം ചേര്‍ത്ത് നാലു മുതല്‍ അഞ്ചു ദിവസം വരെ വച്ചതിനു ശേഷം അരിച്ചെടുത്ത് ചെടികളില്‍ തളിക്കാവുന്നതാണ്. ഗോമൂത്രം 25 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കടയ്ക്കല്‍ ഒഴിക്കുകയോ ചെടികളില്‍ തളിക്കുകയോ ചെയ്യാം. കോംപ്ലക്‌സ് വളം 19 : 19 : 19 2.5 – 5 ഗ്രാം വരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരിക്കല്‍ ഒഴിക്കാം
Discussion about this post