കൃഷി ചെയ്യാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ ചേർത്തല സ്വദേശി ആനന്ദൻ ആശാൻ. 75 വയസ്സുള്ള ഇദ്ദേഹം ഇന്നും കൃഷിയിൽ നിന്ന് സുസ്ഥിരമായ വരുമാനം നേടുന്നു. പൂർണമായും ജൈവരീതിയിലാണ് ഇദ്ദേഹത്തിൻറെ കൃഷി. അതുകൊണ്ടുതന്നെ ഇദ്ദേഹം കൃഷിയിടത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.
പോളി ഹൗസും ഡ്രിപ്പ് ഇറിഗേഷനും ഉൾപ്പെടെയുള്ള നൂതന കൃഷി രീതികൾ കൃഷിയിടത്തിൽ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച ആനന്ദൻ ആശാൻ ചെറുപ്പം തൊട്ടേ കൃഷിയോട് ആഭിമുഖ്യമുള്ള വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ ഉപജീവനമാർഗമായി കൃഷി തന്നെയാണ് തെരഞ്ഞെടുത്തത്. പച്ചക്കറികളും പഴവർഗങ്ങളും മാത്രമല്ല ചന്ദനത്തെ വിൽക്കുന്ന ചെറിയൊരു നേഴ്സറിയും ഇദ്ദേഹം വീടിനോട് ചേർന്ന് നടത്തിവരുന്നു
Discussion about this post