രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിലെ സ്തംഭനം ഒഴിവാക്കാൻ 200 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ. വില വിതരണത്തിനുള്ള ബാങ്ക് കൺസോർഷ്യത്തിൽ ഉൾപ്പെട്ട എസ്ബിഐയും കനറാ ബാങ്കും ഈ മാസം തന്നെ നടപടികൾ പൂർത്തിയാക്കി കർഷകന് പണം നൽകും. ജൂൺ 30 വരെ പേയ്മെന്റ് ഓർഡറായ കർഷകരുടെ പട്ടിക സപ്ലൈകോ ബാങ്കുകളിലേക്ക് കൈമാറി.
എസ്ബിഐയ്ക്കും കനാറ ബാങ്കിനും 100 കോടി രൂപ വീതമാണ് അനുവദിച്ചത്. ഇത് പഴയ കുടിശികയിലേക്ക് വകയിരുത്തിയതോടെ തുല്യമായ തുക രണ്ടാം വിള നെല്ലിന്റെ വിലയായി ബാങ്കുകൾക്ക് കൺസോർഷ്യം അനുവദിച്ചു. പിആർഎസ് വായ്പ ആയാണ് കർഷകർക്ക് വില നൽകുക. പാലക്കാട് ജില്ലയിൽ 10,000-ത്തിലധികം കർഷകർക്കാണ് നെല്ലിന്റെ വില നൽകാനുള്ളത്.
സംസ്ഥാനത്ത് കൂടുതൽ കർഷകർക്ക് തുക നൽകാനുള്ളത് പാലക്കാട് ജില്ലയിലാണ്. പേയ്മെൻ്റ് ഓർഡറായ കർഷകരുടെ പട്ടിക അതതു കൃഷി ഓഫീസർമാർക്കും ലഭ്യമാക്കും. എസ്ബിഐ ഏപ്രിൽ 28 വരെയും കനറാ ബാങ്ക് മേയ് നാല് വരെയും പേയ്മെന്റ് ഓർഡർ ആയവരുടെ പട്ടിക പ്രകാരം തുക നൽകിയിരുന്നു. അതോടെ ബാങ്കുകൾക്ക് അനുവദിച്ച വിഹിതം തീരുകയും തുടർന്നുള്ള വില വിതരണം പ്രതിസന്ധിയിലാവുകയും ചെയ്തു. സപ്ലൈകോയും ബാങ്കുകളും കണക്കുകൾ പരസ്പരം ബോധ്യപ്പെടുത്തി സാങ്കേതിക തടസം നീക്കിയതോടെയാണ് അടുത്ത ഗഡു വിതചരണം അനുവദിച്ചത്.
ജൂൺ 30 വരെയുള്ള പട്ടിക പ്രകാരം തുക അനുവദിക്കുന്നതോടെ ജില്ലയിൽ 99 ശതമാനം കർഷകർക്കും വില ലഭിക്കും. കഴിഞ്ഞ രണ്ടാം വിളയിൽ ജില്ലയിൽ 1.17 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചിട്ടുള്ളത്.
An additional Rs 200 crore has been sanctioned to pay the price of paddy
Discussion about this post