വർഷങ്ങളായി ആലപ്പുഴ സ്വദേശി സാംബശിവൻ ചേട്ടൻറെ ഉപജീവനമാർഗ്ഗം കൃഷിയും പശു വളർത്തലും ആണ്. കൃഷി ലാഭകരമല്ല, കൃഷിയിലൂടെ വരുമാനം ലഭ്യമല്ല എന്നൊക്കെ പറയുന്നവരോട് സാംബശിവൻ ചേട്ടന് ഒന്നേ പറയാനുള്ളൂ. കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ അതിൽ നിന്നുള്ള ആദായവും കൃഷിയിൽ നിന്ന് ലഭിക്കും. 35 വർഷങ്ങൾക്കു മുൻപ് ഏകദേശം 10 സെൻറിൽ നിന്ന് ആരംഭിച്ച കൃഷി ഇന്ന് 6 ഏക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നു. കൃഷിയിൽ നിന്ന് തന്നെയാണ് ഇദ്ദേഹം മൂന്നു മക്കളെയും പഠിപ്പിച്ചത്.
തീർത്തും ജൈവ രീതിയിൽ കൃഷി ചെയ്യുന്നതുകൊണ്ട് വിപണിയും ഒരു പ്രശ്നമല്ലെന്ന് ഈ കർഷകൻ പറയുന്നു. മത്തങ്ങ,തണ്ണിമത്തൻ, പാവൽ, പടവലം, സാലഡ് വെള്ളരി, വെണ്ട തക്കാളി തുടങ്ങിയ എല്ലാ പച്ചക്കറികളും സാംബശിവൻ ചേട്ടൻ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. വിഷവിമുക്തമായി ഒരുക്കുന്ന ഈ പച്ചക്കറികൾ വാങ്ങാനും ആവശ്യക്കാർ ഏറെയാണ്.
Discussion about this post