ജൈവകർഷകർക്കുള്ള അക്ഷയ ശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തിനുമേൽ പൂർണ്ണമായും ജൈവ ഭക്ഷണ കൃഷി ചെയ്യുന്ന കേരളത്തിലെ കർഷകരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല ജൈവകർഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തിൽ അമ്പതിനായിരം രൂപ വീതമുള്ള 13 അവാർഡുകളും മട്ടുപ്പാവ്,സ്കൂൾ, കോളേജ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകൾക്കായി 10,000 രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളും ഉണ്ടായിരിക്കും.
അപേക്ഷകൾ 2024 ജനുവരി 31ന് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ- 9447114526. ബന്ധപ്പെടേണ്ട വിലാസം- കെ വി ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീ കോവിൽ,മുഹമ്മ പി . ഒ ആലപ്പുഴ-688525
Discussion about this post