സൂപ്പർ ഫുഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന മൈക്രോഗ്രീനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ട്രേകളില്‍ മുളപ്പിച്ച്, ട്രേകളില്‍ വളർത്തി വിളവെടുപ്പ് നടത്തുന്ന ന്യൂജൻ കൃഷിയാണിത്. അധികമാരും പരീക്ഷിച്ചു വിജയിക്കാത്ത ഈ മേഖലയിൽ വിജയിച്ച കർഷകനാണ് കൊച്ചി ചിറ്റൂർ മുരളികയിൽ അജയ് ഗോപിനാഥ്. 80 സ്ക്വയർ ഫീറ്റ് ഉള്ള ഒറ്റമുറിയിൽ 20ലധികം ട്രൈകളിലാണ് അജയന്റെ ഹൈടെക് ഇൻഡോർ ഫാം. മൈക്രോഗ്രീൻ നട്ടുവളർത്താൻ മണ്ണോ, അധിക സ്ഥലമോ വെള്ളമോ വളമോ ഒന്നും വേണ്ട, പക്ഷേ ഇതിന്റെ പരിപാലനം അത്ര എളുപ്പമല്ല എന്നാണ് അജയുടെ അഭിപ്രായം.പച്ചയ്ക്കോ, സാലഡ് രീതിയിലോ ഉപയോഗപ്പെടുത്താവുന്ന ഈ സൂപ്പർ ഫുഡിന് ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ട് തന്നെ ഇതിന് ആവശ്യക്കാരും ഏറെയുണ്ട്.
Discussion about this post