Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കാര്‍ഷികോല്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കും : മുഖ്യമന്ത്രി

Agri TV Desk by Agri TV Desk
June 22, 2020
in കൃഷിവാർത്ത
22
SHARES
Share on FacebookShare on TwitterWhatsApp

കാർഷികോല്പന്നങ്ങൾക്ക് മികച്ച വിപണി ഒരുക്കാനും അതിലൂടെ കർഷകർക്ക് നല്ല വില ലഭ്യതയും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉല്പാദനം വർധിപ്പിക്കുന്നതുകൊണ്ടു മാത്രം ഈ രംഗത്തെ കാതലായ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ഉല്പാദനത്തിനനുസരിച്ച് വിപണിയുണ്ടാകണം. വിലകിട്ടണം. ‘സുഭിക്ഷ കേരളം’ പദ്ധതിയിലൂടെ മികച്ച വിപണി സാധ്യത കണ്ടെത്താൻ സർക്കാർ തീരുമാനിച്ചിരിക്കയാണ്. കാർഷിക മൊത്ത വിപണികൾ, ജില്ലാതല സംഭരണ കേന്ദ്രങ്ങൾ, ബ്ലോക്ക്തല വിപണികൾ, ആഴ്ചച്ചന്തകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളികേര വികസന പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിൻതൈ വിതരണം, ഈ വർഷത്തെ ഞാറ്റുവേലച്ചന്ത, കർഷകസഭ, ഒരു കോടി ഫലവൃക്ഷത്തൈകളുടെ രണ്ടാംഘട്ട വിതരണം എന്നീ പരിപാടികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാർഷിക മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്നതിനും ആവിഷ്‌കരിച്ച ബൃഹത്തായ പദ്ധതിയാണ് ‘-സുഭിക്ഷ കേരള’മെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകൾ അഭിവൃദ്ധിപ്പെടുത്താനാണ് ലക്ഷ്യം. തരിശുനിലങ്ങളിൽ കൃഷിയിറക്കുന്നതിന് തുടക്കം കുറിച്ചു കഴിഞ്ഞു. കേരളമൊന്നടങ്കം ഈ പദ്ധതി ഏറ്റെടുത്തുവെന്നത് അഭിമാനകരമാണ്.

‘സുഭിക്ഷ കേരള’-ത്തിന്റെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈകൾ നട്ടു വളർത്തുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിലാണ് തുടക്കം കുറിച്ചത്. അതിന്റെ തുടർച്ച എന്ന നിലയിലാണ് ജൂൺ 22 മുതൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത്. അനുയോജ്യമായ ഭൂമി കണ്ടെത്താനും കൃഷി ചെയ്യാനും വൃക്ഷത്തൈ നടാനും തുടർ പരിപാലനം നടത്താനും ഓരോരുത്തരും മുൻകൈയെടുക്കണം.

നാളികേര കൃഷി വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കർഷകർക്ക് കൃഷി ഭവനുകളിലൂടെ അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഇപ്പോൾ 7.81 ഹെക്ടറിലായാണ് കേരകൃഷിയുള്ളത്. എന്നാൽ, ഉല്പാദനക്ഷമത കുറവാണ്. അതുകൊണ്ടാണ് അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻതൈകൾ വിതരണം ചെയ്തും അതിന്റെ പരിപാലനത്തിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയും ഉൽപാദന ക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

തിരുവാതിര ഞാറ്റുവേലയുടെ സവിശേഷത കൂടി കണക്കിലെടുത്താണ് സംസ്ഥാന വ്യാപകമായി കർഷക സഭകളും ഞാറ്റുവേലച്ചന്തകളും സംഘടിപ്പിച്ചത്. കർഷകർക്ക് തങ്ങളുടെ കൈവശമുള്ള നടീൽ വസ്തുക്കളും വിത്തുകളും പരസ്പരം കൈമാറുന്നതിന് ഓരോ കൃഷി ഭവൻ വഴിയും അവസരം ഉണ്ടാകും. നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ മഹാമാരിയുടെ കാലത്ത് ഞാറ്റുവേല ചന്തകളും കർഷകസഭകളും കാർഷിക മേഖലയ്ക്ക് ഉണർവേകും എന്നു തന്നെയാണ് സർക്കാർ കരുതുന്നത്.

വിവിധ പദ്ധതികളിലൂടെ കാർഷിക ഉൽപാദനം വർധിപ്പിച്ച് കർഷകരുടെ ജീവിതനിലവാരവും ആത്മവിശ്വാസവും ഉയർത്താൻ ഈ കാലയളവിൽ സർക്കാരിന് സാധിച്ചിട്ടുണ്ട്. പ്രളയാനന്തരം നെല്ലുൽപാദനത്തിൽ റെക്കോർഡ് കൈവരിച്ചതും പാൽ, മുട്ട എന്നിവയുടെ ഉൽപാദനം ഗണ്യമായ വർധിച്ചതും അതിന് ഉദാഹരണങ്ങളാണ്.

ഈ സർക്കാർ വന്നപ്പോൾ 1.96 ലക്ഷം ഹെക്ടറിലായിരുന്നു നെൽക്കൃഷി ഉണ്ടായിരുന്നത്. ഇപ്പോഴത് രണ്ടേകാൽ ലക്ഷത്തിലധികം ഹെക്ടറായി വർധിച്ചു. വർഷങ്ങളായി തരിശായി കിടന്നിരുന്ന ഒട്ടേറെ പ്രദേശങ്ങളിൽ കൃഷിയിറക്കാൻ സാധിച്ചു. 5000 ഹെക്ടറിൽ കൂടി നെൽക്കൃഷി വ്യാപിപ്പിക്കാനാണ് ‘സുഭിക്ഷ കേരളം’- പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

നാലുവർഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉൽപാദനം ഇരട്ടിയാക്കാനും സർക്കാരിന് സാധിച്ചു. ഏഴു ലക്ഷം മെട്രിക് ടണ്ണായിരുന്ന പച്ചക്കറി ഉൽപാദനം ഇപ്പോൾ 14.72 ലക്ഷം മെട്രിക് ടണ്ണായി. സ്‌കൂൾ കുട്ടികൾ മുതൽ വീട്ടമ്മമാർ വരെ പച്ചക്കറി കൃഷി ചെയ്യുന്നു. സംസ്ഥാനത്ത് കൃഷി ഒരു സംസ്‌കാരമായി മാറുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share22TweetSendShare
Previous Post

തോട്ടങ്ങളില്‍ ഫലവൃക്ഷകൃഷി അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

Next Post

സെക്രട്ടേറിയറ്റിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

Related Posts

കൃഷിവാർത്ത

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.
കൃഷിവാർത്ത

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.
കൃഷിവാർത്ത

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

Next Post

സെക്രട്ടേറിയറ്റിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

Discussion about this post

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies