കേരളത്തിന്റെ തനത് കാർഷികമേഖലയിലേക്ക് പുതു തലമുറയെ ഉൾപ്പെടെ സ്വാഗതം ചെയ്ത് കൃഷി വകുപ്പ് ഡയറക്ടർ കെ. വാസുകി. കൃഷിവകുപ്പ് പുതുതായി ആവിഷ്കരിക്കുന്ന യുവാക്കൾക്കായുള്ള ഇന്റേൺഷിപ് പദ്ധതിയെക്കുറിച്ചുള്ള വീഡിയോ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. കൃഷിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകത വിശദികരിക്കുന്നതാണ് വീഡിയോ. ഇനിയുള്ള കാലത്ത് കൃഷിയാണ് എല്ലാമെന്നും, പ്രകൃതിയോട് അടുത്തു നിന്നുള്ള പ്രവർത്തനമാണ് വേണ്ടതെന്നും കെ. വാസുകി പറയുന്നുണ്ട്.
കൂടാതെ പുതിയ സ്വപ്നങ്ങൾ കാണാനും ,പുതിയ പാതകൾ കണ്ടെത്താനും ഉള്ള സമയമാണിതെന്നും, കാർഷിക മേഖലയിലൂടെ പുതിയ വിപ്ലവത്തിനു തുടക്കമിടാനാകുമെന്നും വീഡിയോ നമ്മെ ഓർമിപ്പിക്കുന്നു.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ്, യുവാക്കൾക്കായി ആരംഭിക്കുന്ന ഇന്റെൺഷിപ്പ്/വോളന്റിയർഷിപ്പ് പ്രവർത്തങ്ങളുടെ ഭാഗമാകാൻ ഇപ്പോള് നിങ്ങൾക്കും കഴിയും.കാർഷിക മേഖലയെക്കുറിച്ച് പഠിക്കാനും ഗ്രൗണ്ട് ലെവലിൽ കൃഷിയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് അറിയാനും ഉള്ള അവസരം കൂടിയാണിത്.
ഇന്റെൺഷിപ്പ്/വോളന്റിയർഷിപ്പ്നു വേണ്ടി താഴേയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://forms.gle/RoBoxAeGC69nc337A
ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി
Discussion about this post