കണ്ണൂർ: വീടുകളിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ മത്സരവുമായി ഹരിത കേരളം മിഷൻ. നിലവിൽ കണ്ണൂർ ജില്ലയിലും എറണാകുളം വടക്കേക്കര പഞ്ചായത്തിലുമാണ് മത്സരം പ്രഖ്യാപിച്ചിട്ടുള്ളത്. ലോക് ഡൗൺ കാലത്ത് കൃഷിയിലേക്കിറങ്ങിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ആളുകൾക്ക് പ്രചോദനം നൽകാനും ലക്ഷ്യമിട്ടാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് കണ്ണൂർ ജില്ലയിൽ മത്സരം തുടങ്ങിയിരിക്കുന്നത്.
പുരയിട കൃഷിക്കും മട്ടുപ്പാവ് കൃഷിക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. രണ്ടിലും മത്സരിക്കുന്നതിനും തടസമില്ല.
പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക്
8129218246 എന്ന വാട്‌സാപ്പ് നമ്പറിലൂടെ രജിസ്റ്റർ ചെയ്യാം.
പൂർണമായും വാട്‌സാപ്പ് വഴിയാണ് മത്സരം മോണിറ്റർ ചെയ്യുന്നത്. ഇതോടൊപ്പം സമ്മാനാർഹരുടെ വീടുകൾ നേരിട്ടും സന്ദർശിക്കും. നടീൽ വസ്തുക്കൾ സ്വന്തമായി സമാഹരിക്കുകയോ കൃഷിഭവൻ, മറ്റ് ഏജൻസികളിൽ നിന്ന് ശേഖരിക്കുകയോ ചെയ്യാം. കൃഷി ചെയ്യാവുന്ന പച്ചക്കറി ഇനത്തിൽ നിബന്ധനകളുണ്ട്.
1. വെള്ളരി, മത്തൻ, ഇളവൻ ഇനങ്ങളിൽ ഏതെങ്കിലും രണ്ട് ഇനം കൃഷി ചെയ്യണം
2. വെണ്ട, മുളക്, തക്കാളി, ചീര ഇനത്തിൽ രണ്ട് ഇനം കൃഷി ചെയ്യണം
3. കക്കിരി, താലോലി, പാവൽ, പയർ ഇനങ്ങളിൽ കുറഞ്ഞത് രണ്ട് ഇനവും കൃഷി ചെയ്യണം.
4, പുരയിടകൃഷി ആയാലും മട്ടുപ്പാവ് കൃഷി ആയാലും ഓരോ ഇനത്തിലും പെട്ട 20 ചെടികളെങ്കിലും ഉണ്ടാകണം.
5, പുതിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നതെങ്കിൽ അവയ്ക്ക് സവിശേഷ പ്ലോട്ട് എന്ന ഇനത്തിൽ മത്സരിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 960521 5180, 95260 12938 നമ്പരുകളിലേക്ക് വിളിക്കാം.
എറണാകുളം വടക്കേക്കര പഞ്ചായത്തിൽ മത്സരത്തിൽ പങ്കെടുക്കാനായി ജില്ലാ കോർഡിനേറ്ററെ ബന്ധപ്പെടാം. സുജിത് കരുൺ: 9446504599
Discussion about this post