Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

മരണം പതിയിരിക്കുന്ന അക്കിപ്പഴം- ജമൈക്കയുടെ ചങ്ക്

Agri TV Desk by Agri TV Desk
November 17, 2021
in അറിവുകൾ
Share on FacebookShare on TwitterWhatsApp

ലോകത്തെ ഏറ്റവും അപകടകാരികളായ പത്തു ജനപ്രിയ ഭക്ഷണങ്ങളില്‍ ഒന്നാണ് അക്കിപ്പഴം. സാപിന്‍ഡേസിയേ കുടുംബത്തില്‍ പിറന്ന അക്കിയുടെ സഹോദരങ്ങള്‍ ആണ് ലിച്ചിയും ലോങ്ങനും. ഒരു നിത്യഹരിത വൃക്ഷമായ അക്കി (Ackee) ജമൈക്കയുടെ ദേശീയ വൃക്ഷമാണ്.

പൂര്‍ണമായും മൂത്ത് പഴുത്ത അക്കിപ്പഴം തനിയെ പിളര്‍ന്നു വിത്തുകള്‍ പുറത്ത് കാണാവുന്ന നിലയില്‍ കാണപ്പെടും. വിത്തിനോട് ചേര്‍ന്ന് ഇളം മഞ്ഞ നിറത്തില്‍ പറ്റിയിരിക്കുന്ന ക്രീം /ഇളം മഞ്ഞ നിറത്തില്‍ ഉള്ള ഭാഗമാണ് (Aril ) ഭക്ഷണ യോഗ്യം. യഥാര്‍ഥത്തില്‍ ഒരു പച്ചക്കറിയെ പോലെ മറ്റു ഭക്ഷണ സാധനങ്ങളുടെ കൂടെ പാചകം ചെയ്താണ് ഇത് കഴിക്കുന്നത്. ഉപ്പിലിട്ട മീന്‍, പന്നിയിറച്ചി എന്നിവയോടൊപ്പം പാകം ചെയ്തും കഴിക്കും. അണ്ടിപ്പരിപ്പിന്റെ രുചി കലര്‍ന്നscrambled egg നോടുപമിക്കാമത്രേ. Ackee with salted fish ആണ് ജമൈക്കക്കാരുടെ പ്രിയ ഭക്ഷണം. കൂടാതെ പലതരം പാനീയങ്ങള്‍, ജാം, കാന്‍ഡി എന്നിവയിലും ചേര്‍ക്കും.

മൂത്ത് പാകമാകാത്ത അക്കി പഴത്തിന്റെ aril കഴിച്ചാല്‍ Jamaican Vomitting Sickness പിടിപെടും. കാരണം അതില്‍ ഉള്ള Hypoglycin Aയും Hypoglycin B യും ആണ്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ Hypoglycinകള്‍ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറച്ച് ഹൈപോഗ്ലൈസെമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. ഉടന്‍ വൈദ്യസഹായം കിട്ടിയില്ല എങ്കില്‍ ബോധം നഷ്ടപ്പെട്ട്, കോമയിലാകാന്‍ സാധ്യതയുണ്ട്. എല്ലാക്കൊല്ലവും ഇത് കഴിച്ചു നൂറില്‍ കുറയാത്ത ആള്‍ക്കാര്‍ അവിടെ മരിക്കാറുണ്ട്. Hypoglycin രക്തത്തില്‍ എത്തിക്കഴിഞ്ഞാല്‍ Methylene Cyclo Propyl Acetic acid (MCPA)ആയി മാറും. അത് പിന്നീട് രക്തത്തില്‍ പഞ്ചസാരയുടെ അളവിനെ പെട്ടെന്ന് കുറച്ച് കളയും.

ഇനി ഇത്ര സാഹസികമായി അക്കിപ്പഴത്തിന്റെ aril കഴിക്കുന്നതെന്തിനാണ്? വലിയ അളവില്‍ Oleic Acid (55%)അടങ്ങിയിരിക്കുന്നതിനാല്‍ കൊളെസ്റ്ററോളിനെ ക്രമപ്പെടുത്തും. ഹൃദയാരോഗ്യത്തിന് ഉത്തമം. വലിയ അളവില്‍ VitaminA, B, C എന്നിവയും കാല്‍സ്യം, സിങ്ക്, ദഹന നാരുകള്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. പൊട്ടാസ്യത്തിന്റെ കലവറ ആയതിനാല്‍ രക്ത സമ്മര്‍ദ്ദം ക്രമപ്പെടുത്തുന്നു. നാരുകളുടെ പെരുക്കം മലബന്ധം തടയുന്നു.പലതരം സാപോണിനുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഫ്രീ റാഡിക്കലുകളെ അമര്‍ച്ച ചെയ്തു കാന്‍സര്‍ പ്രതിരോധം തീര്‍ക്കുന്നു. കാരണങ്ങള്‍ അനവധി.

പഴ രൂപത്തില്‍ ഉള്ള അക്കിയുടെ ഇറക്കുമതി 1973 മുതല്‍ അമേരിക്ക നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ടിന്നിലടച്ച രൂപത്തില്‍ ഉള്ള, കഴിക്കാന്‍ സുരക്ഷിതമായ അക്കി വിപണിയില്‍ ലഭ്യമാണ്.

1793ല്‍ ക്യാപ്റ്റന്‍ വില്യം ബ്ലീഗ് ആണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും ഈ ചെടിയെ ഇംഗ്ലണ്ടിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കൊണ്ട് വന്ന് പിടിപ്പിച്ചത്. പിന്നീട് ഇത് കരീബിയന്‍ ദ്വീപുകളില്‍ തരംഗമായി. സായിപ്പിന്റെ സ്മരണാര്‍ത്ഥം Blighia sapida എന്ന പേരും നല്‍കി. ഏതാണ്ട് നാല്പത്തി എട്ടോളം ഇനങ്ങള്‍ ഉണ്ട്. പ്രധാനമായും ബട്ടര്‍ എന്നും ചീസ് എന്നും അറിയപ്പെടുന്ന രണ്ട് തരം aril തരുന്ന ഇനങ്ങള്‍ ആണ് പ്രിയതരം. ഇളം മഞ്ഞ നിറത്തില്‍ അല്പം കട്ടി കൂടിയ aril ആണ് ചീസ് ഇനത്തിന്റേത്. കടും മഞ്ഞ നിറത്തില്‍ മൃദുവായ aril ആണ് ബട്ടര്‍ ഇനത്തിന്റേത്.

തയ്യാറാക്കിയത്
പ്രമോദ് മാധവന്‍

 

Tags: Ackee
ShareTweetSendShare
Previous Post

ഗാര്‍ഡന്‍ ടീ: ചെടികളും വാങ്ങാം നല്ലൊരു ചായയും കുടിക്കാം

Next Post

നല്ലൊരു തെങ്ങിന്‍ തോപ്പ് എങ്ങനെ ഒരുക്കാം?

Related Posts

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം
അറിവുകൾ

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം
അറിവുകൾ

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ
അറിവുകൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

Next Post
തെങ്ങിന്‍ തോപ്പിലെ ഇടവിള കൃഷി

നല്ലൊരു തെങ്ങിന്‍ തോപ്പ് എങ്ങനെ ഒരുക്കാം?

Discussion about this post

കശുമാവ് കൃഷിക്ക് ധനസഹായം,  കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

കശുമാവ് കൃഷിക്ക് ധനസഹായം, കശുമാവിൻ തൈകൾ സൗജന്യ നിരക്കിൽ

പി എം കിസാൻ ഗുണഭോക്താക്കൾക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30

പി.എം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ മെയ് 31നകം ഈ കാര്യങ്ങൾ ചെയ്തിരിക്കണം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

കർഷകർക്ക് സബ്സിഡി നിരക്കിൽ ഡ്രോണുകൾ വാങ്ങാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാൻ ബ്രഹ്മാസ്ത്രവും അഗ്നിഅസ്ത്രവും

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക്  പുതുജീവൻ നൽകുകയാണ് സിജി

പിഴുതുമാറ്റപ്പെട്ട ബോഗൻവില്ല മരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് സിജി

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

മട്ടുപ്പാവ് കൃഷിയിൽ വിജയം കൊയ്ത് ദമ്പതികൾ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

75 -ാം വയസ്സിലും ജൈവകൃഷിയെ നെഞ്ചോട് ചേർത്ത് ആനന്ദനാശാൻ

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ചെടികൾക്ക് വെള്ളം ഇനി ക്യാപ്സ്യൂൾ രൂപത്തിൽ നൽകാം

ഹരിത കഷായമുണ്ടാക്കാം വൃക്ഷായുര്‍വേദ വിധിപ്രകാരം

കൃഷിയിൽ മികച്ച വിളവിനും കീടരോഗസാധ്യത അകറ്റാനും ഹരിത കഷായം

തക്കാളിയുടെ ഇലയ്ക്ക് മഞ്ഞനിറമാകാന്‍ കാരണം

വഴുതന വർഗ്ഗ വിളകളിലെ വാട്ടരോഗം പ്രതിരോധിക്കാൻ മാർഗങ്ങളുണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies