വാഴയും തെങ്ങും കൃഷി ചെയ്യുന്നവർക്ക് പലപ്പോഴും തലവേദനയായി മാറുന്നത് ഇവയിൽ കാണപ്പെടുന്ന രോഗങ്ങളാണ്. കേര കർഷകർക്ക് കൂടുതൽ നഷ്ടമുണ്ടാക്കുന്ന ഒന്നാണ് തെങ്ങിൻ ഉണ്ടാകുന്ന കൊമ്പൻ ചെല്ലിയുടെ ആക്രമണം. ഇതിനൊപ്പം വാഴകൃഷി ചെയ്യുന്നവർക്ക് ആണെങ്കിൽ പിണ്ടി പുഴുവിന്റെ ആക്രമണവും, ഇതുമൂലം ഉണ്ടാകുന്ന വാഴയുടെ വിണ്ടുകീറിലും നഷ്ടത്തിന്റെ തോത് ഉയർത്തുന്നു.
എന്നാൽ ഈ രണ്ടു രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്ന ഒരൊറ്റ മരുന്നാണ് എ ബി എസ് വാ ഫ്ലൈറ്റ് (abs warm fight). വാഴയെ ബാധിക്കുന്ന പിണ്ടി പുഴുവിന്റെ ആക്രമണം നേരിടാൻ വാഴയുടെ വളർച്ച ഘട്ടത്തിൽ ഈ മരുന്ന് 5 ml ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് അടിച്ചാൽ മതി. തെങ്ങിനെ ബാധിക്കുന്ന കൊമ്പൻ ചില്ലിയുടെ ആക്രമണം തടയുവാൻ ഈ മരുന്ന് 10 ml എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ സംയോജിപ്പിച്ച് തെങ്ങിൻറെ വേരിൽ കെട്ടിവയ്ക്കുകയോ, അല്ലെങ്കിൽ കൂമ്പിൽ മണലുമായി ചേർത്ത് ഉപയോഗപ്പെടുത്തുകയോ ചെയ്താൽ മതി.
Discussion about this post