ഈയാഴ്ചയിലെ പ്രധാനപ്പെട്ട കാർഷിക വാർത്തകൾ താഴെ നൽകുന്നു
1. കാർഷിക സർവകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ സ്യൂഡോമോണാസ്, ട്രൈക്കോഡർമ, ബിവേറിയ, നീം സോപ്പ് അസോള, വെർമി കമ്പോസ്റ്റ് തുടങ്ങി ഒട്ടുമിക്ക ജൈവ കീടരോഗ നിയന്ത്രണ ഉപാധികളും വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യുക കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ- 0487 2699087
2. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷൽ ഫാമിൽ നിന്നും 2024 മാർച്ച് 16ന് രാവിലെ 9.30 മുതൽ 5 മണി വരെ പ്രധാന സുഗന്ധവ്യഞ്ജന വിളകളായ കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജാതി എന്നിവയുടെ കൃഷി രീതികളും കീടരോഗ നിയന്ത്രണങ്ങളും എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം തിരഞ്ഞെടുക്കുന്ന 75 പേർക്കാണ് അവസരം ലഭിക്കുക കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ -9496672236.
3. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ പൂക്കോട് വെറ്റിനറി കോളേജ് മൃഗ പ്രത്യുൽപാദന പ്രസവ ചികിത്സ വിഭാഗം 2024 മാർച്ച് മുതൽ ജൂലൈ വരെ മൂന്ന് ബാച്ചുകളിലായി ആടുകളിലെ കൃത്രിമ ബീജദാനം എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ ശാസ്ത്രീയ പ്രായോഗിക പരിശീലനം നടത്തുന്നു. യൂണിവേഴ്സിറ്റിയുടെ വയനാടുള്ള പൂക്കോട് സെന്ററിൽ വച്ചായിരിക്കും പരിശീലനം. ഓരോ ബാച്ചിലും 10 പേർക്കാണ് പ്രവേശനം. പശുക്കളിലെ കൃത്രിമ ബീജാധാനത്തിൽ പരിശീലനം ലഭിച്ച വർക്കാണ് ഈ പ്രായോഗിക പരിശീലനം നൽകുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ
7909292304.
4. മത്സ്യബന്ധനയാനങ്ങളിൽ ഉപയോഗിക്കുന്ന മണ്ണെണ്ണ എഞ്ചിനു പകരം എൽപിജി ഉപയോഗിക്കുന്ന എഞ്ചിൻ ആക്കുന്നതിനുള്ള കിറ്റിനും, എൽപിജി സിലിണ്ടറിനും സബ്സിഡി നൽകുന്നു. ഗുണഭോക്താക്കളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മത്സ്യത്തൊഴിലാളികളോ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളും ആയിരിക്കണം. ക്ഷേമനിധി ബോർഡിൽ അംഗത്വം ഉണ്ടാവുകയും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങൾ ആവുകയും ചെയ്യണം. നിശ്ചിത അപേക്ഷ ഫോറം മത്സ തൊഴിലാളി സഹകരണസംഘം മുഖേന ക്ലസ്റ്റർ ഓഫീസർമാർക്ക് സമർപ്പിക്കണം. റേഷൻ കാർഡ്,ആധാർ കാർഡ്, മത്സ്യബന്ധന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,ഫിഷിങ് ലൈസൻസ്, മണ്ണെണ്ണ പെർമിറ്റ് കാർഡുകളുടെ പകർപ്പ്,ക്ഷേമനിധി പാസ്ബുക്കിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം.
5. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്നും ഒരു ദിവസം പ്രായമായ അത്യുൽപാദനശേഷിയുള്ള ജാപ്പനീസ് കാടക്കുഞ്ഞുങ്ങളെ എട്ടുരൂപ നിരക്കിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ലഭിക്കും. താല്പര്യമുള്ള കർഷകർക്ക് 0479-2452277 വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് വാങ്ങാവുന്നതാണ്.
Kerala agriculture news
Discussion about this post