ഗ്രോട്രോൺ സെൻസറിനെ കർഷകർക്ക് പരിചയപ്പെടുത്തി കോയമ്പത്തുർ അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ. RAWE യുടെ ഭാഗമായി അരസംപാളയം പഞ്ചായത്തിൽ നിയോഗിക്കപ്പെട്ട വിദ്യാർത്ഥികൾ കർഷകർക്ക് സെൻസറിന്റെ പ്രായോഗികതയെ കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൂക്ഷ്മ കൃഷി അഥവാ പ്രിസിഷൻ ഫാമിങ്ങ് എന്നതാണ് ഗ്രോട്രോൺ സെൻസറിലൂടെ ലക്ഷ്യമാക്കുന്നത്. കോയമ്പത്തുർ പൊതുവേ ജലക്ഷാമം കണ്ടുവരുന്ന പ്രദേശമാണ്, അതിനെ മറികടക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
ഇതിലൂടെ ജലത്തിന്റെ ഉപയോഗം പരമാവധി 50 ശതമാനവും രാസവളത്തിന്റെ ഉപയോഗം 30 ശതമാനം വരെയും കുറക്കാൻ സാധിക്കുന്നു. ഗ്രോട്രോൺ സെൻസറിന്റെ ഉപയോഗത്തിലൂട ഉൽപാദനം 50% വർധിപ്പിക്കാൻ സാധിക്കുന്നു.കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ.വി.എസ്.മണിവാസഗം, ഡോ.പ്രാൺ എം, ഡോ.മനോൻമണി കെ. എന്നിവരുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Discussion about this post