കൊച്ചിൻ പുഷ്പമേളയ്ക്ക് മറൈൻഡ്രൈവിൽ തുടക്കം. കൊച്ചി മേയർ എം അനിൽകുമാർ ഇന്നലെ മറൈൻ ഡ്രൈവിൽ ആരംഭിച്ച ഫ്ലവർ ഷോ ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാൻ കെ ചന്ദ്രൻപിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടറും അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പ്രസിഡന്റുമായ എൻ. എസ്. കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി.
പൂച്ചെടികളുടെ പ്രദർശനത്തിന്റെ ഉദ്ഘാടനം ഡി.ജെ വിനോദ് എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ പ്രൊഫസർ കെ. വി തോമസ്, ജി.സി.ഡി.എ ഭാരവാഹികളായ എസ്.ബി സാബു, എസ് എസ് അനിൽകുമാർ, കൗൺസിലർ മനു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എയും ചേർന്നാണ് ഫ്ലവർ ഷോ മറൈൻഡ്രൈവിൽ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.
Discussion about this post