കോട്ടയം മണ്ണാർക്കാട് സ്വദേശി ശാന്തമ്മ ചെറിയാന്റെ വീട്ടിനുള്ളിൽ എത്തിയാൽ ഏതോ വിസ്മയ ലോകത്തെത്തിയ പോലെയാണ്. അത്രയ്ക്കുണ്ട് 73 വയസ്സുകാരിയായ ശാന്തമ്മയുടെ കലാവിരുത്. പലപ്പോഴും പാഴ് വസ്തുക്കളായി വലിച്ചെറിയുന്ന ചിരട്ടയും, വേസ്റ്റ് തുണിയും, മുട്ടത്തോടും, പിവിസി പൈപ്പുകളും അകത്തളത്തിൽ മനോഹരമായ പൂക്കളും പക്ഷികളും മറ്റു ജീവജാലങ്ങളുമായി വിലസുകയാണ്. വീട്ടിനുള്ളിലെ ഏറ്റവും ആകർഷകമായ ഒന്നാണ് വാഴക്കുല. പാഴ്വസ്തുക്കൾ കൊണ്ട് മാത്രം ഒരുക്കിയ ഈ വാഴക്കുലയ്ക്ക് ഒറിജിനലിനെ വെല്ലുന്ന സൗന്ദര്യമാണ്.ആരും കണ്ടാൽ നോക്കുക മാത്രമല്ല ഒന്ന് രുചിക്കാനും തോന്നും. അത്രയ്ക്കും സൂക്ഷ്മതയോടെയാണ് ഓരോ ക്രിയേറ്റിവിറ്റിയും ശാന്തമ്മ ഒരുക്കുന്നത്.
ഈ കലാവിരുത് എല്ലാം സ്വതസിദ്ധമായി ലഭിച്ചതാണ്. തന്റെ അധ്വാനം കൊണ്ടും ക്രിയേറ്റിവിറ്റി കൊണ്ടും ഒരുക്കിയ ഓരോ വസ്തുക്കളുടെയും മനോഹാരിത കണ്ടു തന്നെ അറിയേണ്ടതാണ്. സമയം കിട്ടുമ്പോഴെല്ലാം വേസ്റ്റിൽ നിന്ന് മനോഹരമായ എന്തെങ്കിലും ഉണ്ടാക്കാം എന്ന ചിന്തയിലാണ് ഈ എഴുപത്തിമൂന്നുക്കാരി. ഇനിയും വീടിനുള്ളിൽ ക്രിയേറ്റിവിറ്റിയുടെ കൂടാരം നിറയ്ക്കാനുള്ള ഒരുക്കത്തിലാണ് ശാന്തമ്മ ചെറിയാൻ.
Discussion about this post