കോട്ടയം ജില്ലയിലെ അയർക്കുന്നം സ്വദേശി ജയ്സൺ ജോസഫിന്റെ വീടിൻറെ മട്ടുപ്പാവിലെ കാഴ്ച ആരുടെയും മനസ്സ് കീഴടക്കുന്നതാണ്. വീടിനെ പൊതിഞ്ഞു നിൽക്കുകയാണ് മുന്തിരിവള്ളികളും മുന്തിരിക്കുലകളും. കോട്ടയത്ത് നടന്ന പുഷ്പമേളയിൽ നിന്ന് വാങ്ങിയ ഏതാനും തൈകളിൽ നിന്നായിരുന്നു മുന്തിരി കൃഷിയുടെ ആരംഭം. ആദ്യമായി നട്ടത്തൈകൾ മികച്ച വിളവ് തന്നതോടെ മുന്തിരി കൃഷിയോടുള്ള ആവേശവും കൂടി. പിന്നെ ആമസോണിൽ നിന്ന് തൈകൾ വാങ്ങി വീട്ടുമുറ്റത്തും ടെറസിലുമായി കൃഷി ചെയ്തു.
റൂഫ്ടോപ്പ് ഗാർഡനിൽ വലിയ ചട്ടികൾ ക്രമീകരിച്ചാണ് മുന്തിരി നട്ടിരിക്കുന്നത്. തീർത്തും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന മുന്തിരിക്ക് ടേസ്റ്റും കൂടുതലാണ്. ഇപ്പോൾ മൂന്നിനം മുന്തിരിവള്ളികൾ കാഴ്ച്ചു മികച്ച വിളവ് ലഭിക്കുന്നുണ്ട്. പ്രൂൺ ചെയ്താൽ എപ്പോഴും മികച്ച വിളവ് തരുന്ന ഇനമാണ് മുന്തിരി എന്ന് ജയ്സൺ പറയുന്നു. മഴക്കാലത്ത് പ്രൂൺ ചെയ്തതാണ് മുന്തിരി ചെടികൾ കൂടുതൽ വിളവ് തരാൻ കാരണമായതെന്ന് ജയ്സൺ ചൂണ്ടിക്കാട്ടി. ഇത് മാത്രമല്ല 20 സെന്റിലുള്ള വീടിനു ചുറ്റും ധാരാളം ഫലവൃക്ഷങ്ങളും ജയ്സൺ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
Discussion about this post