തൃശ്ശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയിലെ ആവണങ്ങാട് ക്ഷേത്ര സമിതിയുടെ ഭാഗമായിട്ടുള്ള കാർഷിക കൂട്ടായ്മയാണ് സർവ്വതോഭദ്രം. മഹാമാരി കാലത്ത് തുടക്കമിട്ട കാർഷിക കൂട്ടായ്മയാണ് ഇത്. 30 ഏക്കറോളം സ്ഥലത്ത് നെല്ലും 10 ഏക്കറോളം സ്ഥലത്ത് എല്ലാവിധ പച്ചക്കറികളും ഈ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇവിടെ കൃഷി ചെയ്തു വരുന്നു. ക്ഷേത്രാവശ്യത്തിനുള്ള പച്ചക്കറികൾ ഉപയോഗപ്പെടുത്തിയതിനു ശേഷം മിച്ചം വരുന്നവ അടുത്തുള്ള പ്രാദേശിക വിപണി വഴി വിറ്റഴിക്കുകയാണ് ഇവർ ചെയ്യുന്നത്. ഓർഗാനിക് സൊസൈറ്റിയുടെ കീഴിലാണ് ഇതിൻറെ പ്രവർത്തനങ്ങളെല്ലാം. 17 വർഷങ്ങളായി തരിശുകിടന്ന പെരിങ്ങോട്ടുകരയിലെ നെൽപ്പാടങ്ങളിൽ കാർഷിക കൂട്ടായ്മ നെൽകൃഷി ചെയ്ത വിജയം കൈവരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതുകൂടാതെ സമീപപ്രദേശങ്ങളിൽ തരിശു കിടക്കുന്ന ഭൂമിയിൽ ഒരു തരി വിഷാംശമില്ലാതെ തീർത്തും ജൈവ രീതിയിൽ കൃഷി ചെയ്ത് ഇവർ മാതൃകയായി. ആവണങ്ങാട്ടിൽ കളരിയിലെ സഹോദരന്മാരായ അഡ്വക്കേറ്റ് എ യു രഘുരാമ പണിക്കർ, അഡ്വക്കേറ്റ് എ യു ഋഷി പണിക്കർ അഡ്വക്കേറ്റ് എ ബി രാഹുൽ തുടങ്ങിയവരാണ് സർവഭദ്രം ഓർഗാനിക് സൊസൈറ്റിയുടെ മേൽനോട്ടം വഹിക്കുന്നത്.
Discussion about this post