തിരുവനന്തപുരം ജില്ലയിൽ 2022- 23 വർഷത്തിലെ മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി അല്ലെങ്കിൽ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാതലത്തിൽ തിരഞ്ഞെടുത്തു പുരസ്കാരം നൽകുന്നു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ / രജിസ്റ്റേഡ് സംഘടനകൾ എന്നവർക്ക് അപേക്ഷിക്കാം.
നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട് രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം 2023 ഒക്ടോബർ മാസം മുപ്പതാം തീയതിക്കു മുൻപ് തിരുവനന്തപുരത്ത് ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ സമർപ്പിക്കണം.
കഴിഞ്ഞ അഞ്ചുവർഷത്തിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം അവാർഡിനായി പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കുന്നവർക്ക് പതിനായിരം രൂപ ക്യാഷ് അവാർഡും നൽകും. അപേക്ഷ ബന്ധപ്പെട്ട വെറ്റിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറത്തിന് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം.
Discussion about this post