കുടുംബത്തോടൊപ്പം കൃഷി ചെയ്യുന്നത് ഒരു സന്തോഷമല്ലേ. ഈ വാക്കുകൾ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി പ്രദീപിന്റേതാണ്. കൃഷിയെ ഉപജീവനമാർഗ്ഗമാക്കിയ ഒരു കുടുംബമാണ് പ്രദീപിന്റേത്. കൺസ്ട്രക്ഷൻ ജോലി ചെയ്തിരുന്ന പ്രദീപിന്റെ മനസ്സിലേക്ക് വളരെ യാദൃശ്ചികം ആയിട്ടാണ് കൃഷി കടന്നുവന്നത്. തരിശു കൊടുക്കുന്ന തൻറെ ഭൂമിയിൽ കൃഷി ചെയ്താലോ എന്നൊരു ആശയം വന്നപ്പോൾ കുടുംബം പൂർണ്ണപിന്തുണയേകി.
അങ്ങനെ മൂന്നുവർഷം മുമ്പ് തരിശ് ഭൂമി വെട്ടിത്തിളച്ച് വാഴകൃഷി നടത്തി. കൃഷി ക്ലിക്കായപ്പോൾ കപ്പയും എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്യാൻ തുടങ്ങി. വീട്ടിലേക്ക് ആവശ്യം വരുന്ന പച്ചക്കറികൾ മാറ്റിവെച്ച് മറ്റെല്ലാം വിപണി വഴി വിറ്റഴിക്കുന്നു. പ്രദീപിന് പൂർണ്ണ പിന്തുണയേക്കി ഭാര്യ സ്മിതയും മക്കളായ അദ്വൈതും അഭിനവും കൂടെയുണ്ട്.
Discussion about this post