ചെടികളാൽ മൂടിയ വീട് എന്നൊക്കെ കേട്ടിട്ടുള്ളൂ. എന്നാൽ വയനാട് ബത്തേരിയിലെ ഷെനിലിന്റെ വീട്ടിലേക്ക് വന്നാൽ നിങ്ങൾക്ക് ആ മനോഹര കാഴ്ച കണ്ണ് നിറയെ കാണാം. അത്രയ്ക്കുണ്ട് ഇവിടത്തെ ചെടി കളക്ഷൻ. ആകെയുള്ള അഞ്ചു സെന്റിൽ ഒന്നര സെന്റിൽ നിറഞ്ഞുനിൽക്കുന്ന ചെടികളുടെ വൈവിധ്യം ആരെയും ഒന്ന് അതിപ്പിക്കും. 4300 ലധികം ചട്ടികളിൽ 1600ലധികം സ്പീഷ്യസുകളിൽ നിറഞ്ഞുനിൽക്കുകയാണ് ചെടികളുടെ വെറൈറ്റികൾ.
ഇത്രയും ചെറിയ സ്ഥലത്ത് ഇത്രയധികം ചെടികളെ വളർത്തിയ പരിപാലിക്കുന്ന ലോക റെക്കോർഡും നിലവിൽ ഷെനിലിന്റെ പേരിലാണ് ഉള്ളത്. ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവന്ന സങ്കടങ്ങളെ മറികടക്കാൻ ആയിരുന്നു ആദ്യം ചെടികളോട് കൂട്ടുകൂടിയത്. പിന്നീട് ആ ഇഷ്ടം ഷെനിലിന്റെ ജീവിതത്തിന് തന്നെ കരുത്തുപകർന്നു. ഇന്ന് പൂക്കളും പൂമ്പാറ്റകളും സ്നേഹ തണൽ ഒരുക്കുന്ന ഈ ഉദ്യാനമാണ് ഷെനിലിന്റെ ജീവനും ജീവിതവും. ഈ പച്ചപ്പിന്റെ ലോകത്ത് ജീവിതം ഇപ്പോൾ ആഘോഷിക്കുകയാണ് ഷെനിൽ.
Discussion about this post