ഇരിഞ്ഞാലക്കുട കരുവന്നൂർ സ്വദേശി ജയപ്രകാശിന്റെ വീട്ടിലെത്തിയാൽ ഒരു പാർക്കിലേക്ക് എത്തിയ പ്രതീതിയാണ്. അത്രയ്ക്കുണ്ട് ഈ വീട്ടുമുറ്റത്ത് ഒരുക്കി വെച്ചിരിക്കുന്ന കൗതുകങ്ങളുടെ ലോകം. മനോഹരമായ ജലധാര, പൂന്തോട്ടം, പുൽത്തകടി, കാർഷിക ഉപകരണങ്ങൾ, തണൽമരങ്ങൾ വിവിധയിനം കിളിക്കൂടുകൾ തുടങ്ങി ആരുടെയും കണ്ണുകളെ ആകർഷിക്കുന്ന ഒരു കൊച്ചു ലോകം തന്നെയാണ് ജയപ്രകാശ് തന്റെ വീട്ടുമുറ്റത്ത് ഒരുക്കിയിരിക്കുന്നത്.
നമ്മൾ ഉപയോഗശൂന്യമായി കരുതുന്ന പലതും ഇവിടെ പുത്തൻ മേക്ക് ഓവറിൽ ജയപ്രകാശ് ഒരുക്കിയിരിക്കുന്നു. ഇതിൽ പലതും ജയപ്രകാശ് സ്വന്തം കൈകൊണ്ട് നിർമ്മിച്ചതാണെന്ന് പ്രത്യേകതയും ഉണ്ട്. അച്ഛൻ രാമകൃഷ്ണന്റെ ഓർമ്മയ്ക്കായി ആർ കെ ഗാർഡൻസ് എന്നാണ് ഈ പൂന്തോട്ടത്തിന് അദ്ദേഹം ഇട്ടിരിക്കുന്ന പേര്.
Discussion about this post