വർഷത്തിൽ 500 ൽ അധികം തേങ്ങകൾ ഉത്പാദിപ്പിക്കുന്ന ഒരു തെങ്ങിനെപ്പറ്റി നിങ്ങൾ ഇതിനോടകം കേട്ടിട്ടുണ്ടാകും.
കസ്റ്റംസ് സൂപ്രണ്ടായി വിരമിച്ച ജോർജ് മാത്യു പുല്ലാട്ടിന്റെ എറണാകുളം നഗരത്തിലെ മരടിലുള്ള പുരയിടത്തിലാണ് ഈ അത്ഭുത തെങ്ങ്. തെങ്ങിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന് ചോദിച്ചാൽ ജോർജിന് അതിനെപ്പറ്റി അറിയില്ല. ഒരുപക്ഷേ തെങ്ങിനോട് അല്പം മാറി സ്ഥാപിച്ചിരിക്കുന്ന ബയോഗ്യാസ് പ്ലാന്റിൽ നിന്ന് ഊറിയെത്തുന്ന സ്ലറി കാരണമായിരിക്കും ഈ അത്ഭുതപ്രതിഭാസം ഉണ്ടാകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
പുരയിടത്തിനോട് ചേർന്നുള്ള സ്ഥലത്ത് നിൽക്കുന്ന മറ്റു നാല് തെങ്ങുകളെക്കാളും ഇരട്ടി വിളവാണ് ഈ ഒരൊറ്റ തെങ്ങിൽ നിന്ന് ലഭിക്കുന്നത്. എന്താണെങ്കിലും ഈ അത്ഭുതത്തെങ്ങ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ വരെ ഇടം പിടിച്ചിട്ടുണ്ട്. ഒരു വർഷം ഏറ്റവും കൂടുതൽ ഉൽപാദനം കാഴ്ചവെച്ച തെങ്ങുന്ന ബഹുമതി ഇപ്പോഴും ഈ കൗതുക തെങ്ങിന് സ്വന്തം.
Discussion about this post