കൃഷിയിലൂടെ ജീവിത പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച സിന്ധു ലേഖയാണ് ഇത്തവണത്തെ സംസ്ഥാന സർക്കാരിൻറെ കർഷക തിലകം പുരസ്കാര ജേതാവ്. വന അതിർത്തിയിലെ കാട്ടുമൃഗങ്ങളുടെ പൊരുതി നേടിയ നേട്ടമാണ് സിന്ധുലേഖയുടേത്. രാവിലെ നാലുമണിക്ക് അകലെയുള്ള റബ്ബർ തോട്ടത്തിലേക്ക് റബ്ബർ വെട്ടാൻ സിന്ധുലേഖ പോവും. ഇവിടെ തുടങ്ങുന്നതാണ് സിന്ധുലേഖയുടെ ഒരു ദിവസം. റബർ പാല് ഉറയാക്കി ഏകദേശം ആറുമണിയോടെ തന്റെ കൃഷിയിടത്തിലേക്കും എത്തും.
ഭർത്താവിൻറെ മരണശേഷമാണ് കാർഷികവൃത്തിയിൽ സിന്ധുലേഖ ഇത്രത്തോളം സജീവമാകുന്നത്. 9 വർഷം മുമ്പാണ് ഭർത്താവായിരുന്ന ശിവപ്രസാദിന്റെ മരണം. പിന്നീട് കുടുംബത്തിന് താങ്ങാവാൻ കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. പച്ചക്കറികൾ, നാണ്യ വിളകൾ, സുഗന്ധവ്യജ്ജനങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം സിന്ധുലേഖയുടെ കൃഷിയിടത്തിൽ ഉണ്ട്. വനാതിർത്തിയോടെ ചേർന്ന് കിടക്കുന്ന രണ്ട് ഏക്കറിലാണ് സിന്ധു ലേഖയുടെ കൃഷിയിടം. മക്കളായ കണ്ണനും ആദിത്യയും സിന്ധുലേഖക്ക് പൂർണ്ണ പിന്തുണയേകി എപ്പോഴും കൂട്ടിനുണ്ട്.
Discussion about this post