സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്യുകയാണ് കണ്ണൂർ ചന്ദനക്കാംപാറ കാളായാനി ജോർജ്. കശുമാവ്, കൊക്കോ, കവുങ്ങ്, വാനില, തെങ്ങ് തുടങ്ങി എല്ലാതര വിളകളും ജോർജ് സമ്മിശ്രമായി ഇവിടെ കൃഷി ചെയ്യുന്നു.
ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് വാനില കൃഷി. പലരും ഉപേക്ഷിച്ച വാനില കൃഷിയുടെ പ്രതാപം തിരിച്ചുപിടിച്ച കർഷകനാണ് ഇദ്ദേഹം. രാസവളങ്ങൾ ഒന്നും ഇടാതെ ചാണകം മുഖ്യവിളയാക്കി പുതയിട്ടാണ് വാനില കൃഷി ചെയ്യുന്നത്. കിലോയ്ക്ക് 300 രൂപ വരെ ലാഭം കിട്ടിയാലും വാനില കൃഷി ഒരു നഷ്ടമല്ലെന്ന് ഈ കർഷകൻ പറയുന്നു. 10 വർഷം മുൻപ് റബറിന് വിലയിടിഞ്ഞപ്പോൾ തലക്കം മുറിച്ച് കുരുമുളക് വള്ളികൾ കൃഷി ചെയ്തു.
അതിനൊപ്പം കൊക്കോയും കവുങ്ങും വാനിലയും ഇടവിള എന്ന രീതിയിൽ കൃഷി ആരംഭിച്ചു.
40 സെൻറ് സ്ഥലത്ത് ഇപ്പോൾ ലാഭകരമായി സമ്മിശ്ര കൃഷി കൊണ്ടുപോകുന്നു. ഏതൊക്കെ വിളകൾ ഉണ്ടായാലും ജോർജിന് അല്പം സ്പെഷ്യൽ കശുമാവ് കൃഷിയാണ്. കൃഷിയിടത്തിൽ ഏറെ ഉള്ളതും ഇതുതന്നെ. മികച്ച വിളവ് തരുന്ന ഇനങ്ങളിൽ നിന്ന് ഗ്രാഫ്റ്റ് ചെയ്ത് കെജി ഗോൾഡ് എന്ന പേരിൽ സ്വന്തം ഇനവും ഇദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.
Discussion about this post