ആദ്യ കാഴ്ചയിൽ പ്രത്യേകതയൊന്നും തോന്നുന്നില്ലെങ്കിലും ഏറെ പ്രത്യേകതയുള്ള ഒരു ഫാമാണ് തൊടുപുഴയിലെ എ വി ജെ ഫാം. വളർത്തു മത്സ്യങ്ങളും, അലങ്കാര മത്സ്യങ്ങളും പച്ചക്കറിയും പൂക്കളും തേനീച്ചയുമെല്ലാം പരസ്പരം കൂട്ടിച്ചേർത്ത് കുറഞ്ഞ ചെലവിൽ ഒരുക്കിയ ഒരു മികച്ച മാതൃകയാണ് കർഷകനായ ജോളി വർക്കി ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്ഥലകുറവിനെയും ജലലഭ്യത കുറവിനെയും മറികടക്കാൻ ഒരുക്കിയിട്ടുള്ള ഈ വാട്ടർ മാനേജ്മെൻറ് സംവിധാനമാണ് ഇവിടത്തെ ഹൈലൈറ്റ്.
തട്ടുതട്ടായുള്ള ഈ പുരയിടത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഓരോ തട്ടിലും അക്വാപോണിക്സ് രീതിയിൽ ടാങ്കുകൾ സ്ഥാപിച്ചു, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ജലം ഫിൽട്ടർ ചെയ്തു കുറഞ്ഞ ചെലവിൽ കൂടുതൽ മത്സ്യം കൃഷി ചെയ്യുന്ന മികച്ച ആശയമാണ് ഇവിടെ നടപ്പിലാക്കിയത്. ഈ നിർമ്മാണത്തിലെല്ലാം കാണുന്നത് ഇദ്ദേഹത്തിൻറെ പ്ലംബിംഗ് മേഖലയിലെ വൈദഗ്ദ്ധ്യവും കൃഷിയോടുള്ള അതിയായ ഇഷ്ടവുമാണ്.ഗ്രോ ബെഡിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന ഈ ചെടികൾക്കുമുണ്ട് പ്രത്യേകത.തേനീച്ച കൃഷിക്ക് വേണ്ടിയാണ് ആദ്യം പത്തുമണി പൂക്കൾ വളർത്തിയത്, പിന്നീട് ഇതും മറ്റൊരു വരുമാന മാർഗമായി. ചെലവ് ചുരുക്കാൻ സോളാർപാനലും ഇവിടെ ഒരുക്കിയിട്ടുണ്ട്.കൃഷിയിൽ പൂർണ്ണ പിന്തുണയെകി കുടുംബവും ഇദ്ദേഹത്തിന് ഒപ്പമുണ്ട്. ഇനിയും പുത്തൻ പരീക്ഷണങ്ങൾ കൃഷിയിടത്തിൽ നടത്താനുള്ള ശ്രമത്തിലാണ് ഈ കർഷകർ
Discussion about this post