പ്രകൃതി സൗന്ദര്യം നിറയുന്ന കായലാൽ ചുറ്റപ്പെട്ട കാവാലം ചെറുകര ഗ്രാമത്തിൽ വ്യത്യസ്തമാര്‍ന്ന കൃഷി രീതികൾ പരീക്ഷിച്ചു വിജയിപ്പിച്ചിരിക്കുകയാണ് കലേഷ് കമൽ എന്ന യുവകർഷകൻ. വീടിനോട് ചേർന്നുള്ള ഇത്തിരി സ്ഥലത്താണ് കലേഷിന്റെ ജൈവ കൃഷി.
കുട്ടനാട്ടിൽ അധികം വിളയാത്ത ക്യാരറ്റ് ഉൾപ്പെടെയുള്ള പച്ചക്കറികളും താമരയും മുയലും മത്സ്യവും വരെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ ഉപയോഗശൂന്യം എന്ന് കരുതി പലരും വലിച്ചെറിയുന്ന ടയറും, പ്ലാസ്റ്റിക് ബോട്ടിലുകളും, പൈപ്പും, ഓടുകളും വരെ കൃഷിക്കായി ഉപയോഗിക്കുന്നു. ടയറുകൾക്ക് പുതിയൊരു മേക്കോവർ നൽകി ആവശ്യക്കാർക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.
കൃഷിക്ക് വേണ്ടിവരുന്ന ജൈവവളങ്ങളും കലേഷ് തന്നെയാണ് നിർമ്മിക്കുന്നത്. കൃഷിയിൽ പൂർണ്ണപിന്തുണയുമേകി കലേഷിന് കൂട്ടായി ഇവിടെ അമ്മയുമുണ്ട്.കൃഷിയിൽ ഇനിയും പുത്തൻ പരീക്ഷണങ്ങൾക്ക് നടത്താനുള്ള ശ്രമത്തിലാണ് കലേഷ് ഇപ്പോൾ.
Discussion about this post