ഈ തേനീച്ചകളെപ്പോലെ വിശ്രമമില്ലാത്ത ജീവിതം നയിക്കുന്നവരാണ് കാസർഗോഡ് പനന്തടിയിലെ സിബി ഏലിയാമ ദമ്പതികൾ. കഴിഞ്ഞ 25 വർഷമായി തേനീച്ച കൃഷിയിൽ സജീവമാണിവർ.കേരളത്തിലെയും കർണാടകയിലെയും തേൻ സാധ്യതകളെ ഒരുപോലെ പ്രയോജനപ്പെടുത്തി പ്രതിവർഷം 40,000 കൂടുകളിൽ നിന്ന് 40 ടൺ തേനാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതിനായി മാതാ ഹണി ആൻഡ് ബി ഫാം എന്ന പേരിൽ ഒരു സംരംഭവും തുടങ്ങിയിട്ടുണ്ട്.
ഒരു വർഷത്തേക്ക് വേണ്ടി വരുന്ന തേൻ 800 ഗ്രാം വരുന്ന ബാരലിലാണ് ഇവിടെ സൂക്ഷിക്കുന്നത്.പലയിടങ്ങളിൽ തേനീച്ച കോളനികൾ സ്ഥാപിച്ച് ശേഖരിക്കുന്ന തേൻ സ്ഥലങ്ങളുടെയും സസ്യങ്ങളുടെയും പേരിൽ വേർതിരിച്ച് ഹോൾസെയിലായും റീടൈലായും ആവശ്യക്കാർക്ക് നൽകുന്നു. ഒപ്പം വിവിധ ചേരുവകൾ ചേർത്തുണ്ടാക്കുന്ന മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിലേക്ക് എത്തിക്കുന്നു.
ചെറുതേനീച്ച കൃഷിക്ക് വേണ്ടി മട്ടുപ്പാവിൽ പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്.ഹോർട്ടി കോർപ്പിന്റെ അംഗീകൃത ബ്രീഡർമാരായ ഇവർ വിവിധ പദ്ധതികൾ പ്രകാരം കർഷകർക്ക് തേനീച്ച ക്ലാസുകളും,തേനീച്ച കോളനികളും നൽകിവരുന്നുണ്ട്.
തേൻ കൃഷിയെ വിപുലപ്പെടുത്താൻ സ്വന്തമായി ഹണി പ്രോസസിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇവർ.
Discussion about this post