ജൈവകൃഷിയിലൂടെ ശ്രദ്ധ നേടുകയാണ് കോട്ടയം കോട്ടയ്ക്കപുറത്തുള്ള അനുഗ്രഹ സ്പെഷ്യൽ സ്കൂൾ. കൃഷിയിലൂടെ കുട്ടികളുടെ ആത്മവിശ്വാസവും, മാനസികവും ശാരീരികവുമായ ശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെത്തെ കൃഷി.
നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള ഓരോ കാര്യങ്ങളും ചിട്ടയോടെ ചെയ്തുതീർക്കുന്നത് കുട്ടികൾ തന്നെയാണ്.കൃഷിയിൽ ഇവർക്ക് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകി ഇവരിൽ ഒരാളായി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂലിയറ്റും കൂടെയുണ്ട്.
സ്കൂളിനോട് ചേർന്നുള്ള ഇത്തിരി സ്ഥലത്ത് ഗ്രോ ബാഗുകൾ സജ്ജീകരിച്ചാണ് പച്ചക്കറി കൃഷി. കാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, മുളക്, കൂൺ, വാഴ, കപ്പ തുടങ്ങീ സ്കൂൾ ആവശ്യത്തിനുള്ളതെല്ലാം ഇന്ന് ഇവരുടെ കൊച്ചു തോട്ടത്തിൽ ഉണ്ട്. ഒപ്പം ഔഷധസസ്യങ്ങളുടെ ശേഖരവും പൂ കൃഷിയും.
കൃഷിയിലൂടെ കുട്ടികളെ സ്വയം പര്യാപ്തമാക്കുന്ന അനുഗ്രഹ സ്പെഷ്യൽ സ്കൂൾ മറ്റെല്ലാ സ്കൂളുകൾക്കും ഒരു മാതൃകയാകട്ടെ.
Discussion about this post