കൃഷി ചെയ്യാൻ പ്രായമല്ല മനസ്സാണ് പ്രധാനം എന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ ആയുഷ്. കഴിഞ്ഞവർഷത്തെ കർഷകപ്രതിഭ പുരസ്കാര ജേതാവായ ആയുഷിന്റെ ഫാം സംയോജിത കൃഷിയുടെ കേദാരമാണ്. പച്ചക്കറി കൃഷിക്കൊപ്പം ആടുകളെയും, മുയലുകളെയും കോഴികളെയും താറാവുകളെയുമെല്ലാം പരിപാലിക്കുന്നു ഈ കൊച്ചു മിടുക്കൻ. പഠനം കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിലാണ് ആയുഷ് ഇവയുടെ പരിപാലനത്തിനായി സമയം കണ്ടെത്തുന്നത്. കോവിഡ് സമയത്ത് ഹോബി എന്ന നിലയിൽ തുടങ്ങിയ ഉദ്യമം ഇന്ന് മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്.
Discussion about this post