പ്ലാന്റേഷൻ നയം അടുത്ത മാസം പ്രഖ്യാപിക്കുെമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്തെ തോട്ടം മേഖലയുടെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിടുന്ന പ്ലാന്റേഷൻ നയം പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലാന്റേഷൻ നയത്തിന്റെ കരട് ചർച്ച ചെയ്യാൻ കൊച്ചി പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന ശിൽപ്പശാലയിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തോട്ടം മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ചർച്ചകൾക്കും അഭിപ്രായ രൂപീകരണങ്ങൾക്കും ശേഷമാകും പ്ലാന്റേഷൻ നയത്തിന് അന്തിമ രൂപം നൽകുക. കേന്ദ്ര തൊഴിലാളി സംഘടനാ നേതാക്കളുടേയും തോട്ടം ഉടമകളുടേയും സംസ്ഥാനത്തെ പൊതുമേഖലാ തോട്ടങ്ങളുടെ ഭാരവാഹികളുടേയും യോഗങ്ങൾ പ്രത്യേകം ചേരും.
കൂടുതൽ പേർ വായിച്ചത്
കാർഷിക മൂല്യവർദ്ധന സംരംഭങ്ങൾക്ക് ആനുകൂല്യം : ഇപ്പോൾ അപേക്ഷിക്കാം
തോട്ടത്തിന്റെ തരം നിലനിർത്തിക്കൊണ്ട് ഇടവിള കൃഷി ചെയ്യണമെന്ന ആവശ്യം തോട്ടം നയത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കും. ഇക്കാര്യത്തിൽ സർക്കാർതലത്തിലെടുക്കേണ്ട നയ തീരുമാനങ്ങളും സ്വീകരിക്കും. തോട്ടം തൊഴിലാളി ക്ഷേമനിധി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നയത്തിന്റെ ഭാഗമായി സ്വീകരിക്കും.
തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചാകും പ്രാഥമിക ഘട്ടത്തിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. ചീഫ് പ്ലാന്റേഷൻ ഇൻസ്‌പെട്കർ, പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ഭാഗമായി മാറും. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post