കോഴിക്കോട് പൂഴിത്തോട് ഉള്ള ബോബൻ ചേട്ടൻറെ വാനില കൃഷി അല്പം വ്യത്യസ്തമാണ്. കുറഞ്ഞ ചിലവിൽ മികച്ച വിളവ് നേടിത്തരുന്ന ഒരു രീതിയാണ് ഈ കൃഷിയിടത്തിൽ അവലംബിച്ചിരിക്കുന്നത്. പല വാനില കർഷകരും ചെയ്യുന്ന പോലെ ചെടിക്ക് താങ്ങായി സിമൻറ് കാലോ ശീമകൊന്ന മരമോ ഇവിടെ ഉപയോഗിക്കുന്നില്ല. പകരം മരങ്ങൾക്കിടയിൽ കയർ കെട്ടിയാണ് വാനില വള്ളികൾക്ക് താങ്ങു നൽകുന്നത്. ഇത്തരത്തിലുള്ള ഒരു രീതി വാനില കൃഷിയിൽ മികച്ച വിളവ് തരുവാൻ കാരണമായെന്ന് ഈ കർഷകൻ അഭിപ്രായപ്പെടുന്നു. വാനില കൃഷിയിലെ പ്രധാനപ്പെട്ട രോഗമായ വേര് ചീയൽ എന്ന രോഗത്തെ പ്രതിരോധിക്കാൻ കൃത്യമായി നീർവാർച്ച സൗകര്യം തോട്ടങ്ങളിൽ ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബോബൻ ചേട്ടൻ തൻറെ അനുഭവങ്ങളിലൂടെ പറയുന്നു.
Discussion about this post