അഞ്ചുവർഷം കൊണ്ട് 50 ലക്ഷത്തിലേറെ തൈകൾ ഉത്പാദിപ്പിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കടമ്പനാടുള്ള ശശികല ചേച്ചിയും സുഹൃത്തുക്കളും. എല്ലാ തരത്തിലുള്ള പച്ചക്കറി തൈകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ ആവശ്യപ്രകാരം തൈകളും വിത്തുകളും ഇവിടെ നൽകാറുണ്ട്. ചകിരിച്ചോർ, ചാണകപ്പൊടി മണ്ണിരകമ്പോസ്റ്റ് സ്യുഡോമോണസ് തുടങ്ങിയവ ഉപയോഗപ്പെടുത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കി ട്രേയിൽ വിത്തുകൾ പാകിയാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. 15 ദിവസത്തിന് ശേഷമാണ് തൈകൾക്ക് ആവശ്യത്തിനുള്ള വളങ്ങൾ ദ്രാവകരൂപത്തിൽ നൽകുന്നത്.ഏതൊരു വീട്ടമ്മയ്ക്കും എളുപ്പത്തിൽ തുടങ്ങാവുന്ന ഒരു സംരംഭ സാധ്യതയാണ് തൈകളും വിത്തുകളും ഉല്പാദിപ്പിക്കുന്ന ഇത്തരത്തിലുള്ള ഒരു നഴ്സറി എന്ന് ഇവർ പറയുന്നു.
Discussion about this post