Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

പ്രധാന കാർഷിക വാർത്തകൾ

Agri TV Desk by Agri TV Desk
August 29, 2022
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

1. മൃഗസംരക്ഷണവകുപ്പ് കന്നുകുട്ടി പരിപാലന പദ്ധതിയിലെ ഗോവർധന പദ്ധതി 2022- 23 പ്രകാരം തിരുവനന്തപുരം ജില്ലയിലെ മൃഗാശുപത്രികൾ വഴി നാലിനും ആറു മാസത്തിനും ഇടയിൽ പ്രായമുള്ള 3000 പശുക്കുട്ടികളെ കന്നുകുട്ടി പരിപാലന പദ്ധതിയിൽ ചേർക്കുന്നു. ഈ പദ്ധതിയിൽ അംഗമാകുന്ന പശുകുട്ടികൾക്ക് 12,500 രൂപയുടെ തീറ്റ സബ്സിഡി 24 മാസമായി വിവിധ പാൽ സൊസൈറ്റികൾ വഴി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

2. തിരുവനന്തപുരം ആനയറയിൽ പ്രവർത്തിക്കുന്ന കൃഷി ബിസിനസ് കേന്ദ്രയിൽ മല്ലി, കാബേജ്, കോളിഫ്ളവർ മുളക്, പയർ തുടങ്ങിയ പച്ചക്കറികളും ഗംഗാബോണ്ടം തെങ്ങിൻ തൈകൾ തൈ ഒന്നിന് 200 രൂപയ്ക്കും കുറ്റ്യാടി തെങ്ങിൻ തൈകൾ തൈ ഒന്നിന് 100 രൂപയ്ക്കും വില്പനയ്ക്ക് ലഭ്യമാണ് കൂടാതെ ചുവപ്പു നിറത്തിലുള്ള ഡ്രാഗൺ ഫ്രൂട്ട് തൈ 100 രൂപ നിരക്കിലും ലഭ്യമാണ്.

3. 01-08-2022 മുതൽ 20.08-2022 വരെയുള്ള പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായത്തിന് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ കീഴിലുള്ള ധനസഹായം ലഭിക്കാനും AIMS പോർട്ടലിൽ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാനതീയതി സെപ്റ്റംബർ ആറുവരെ നീട്ടിയതായി കൃഷിവകുപ്പ് ഡയറക്ടർ അറിയിച്ചു.

4. കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആനയറ കാർഷിക നഗര വ്യാപാര മൊത്ത വിപണിയുടെയും വിപണിയിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമായി വേൾഡ് മാർക്കറ്റ് എക്സ്പോ 2022 സെപ്റ്റംബർ മാസം 5 മുതൽ 11 വരെ ആനയറ കാർഷിക നഗര വ്യാപാര മൊത്ത വിപണിയിൽ വച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് പുത്തൻ കാർഷിക യന്ത്രങ്ങളുടെ പ്രദർശനം, മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും,ആധുനിക കൃഷി സമ്പ്രദായങ്ങളുടെ നേർക്കാഴ്ചകൾ, ഓണവിപണി തുടങ്ങിയവയും സംഘടിപ്പിക്കുന്നു.

5. ചെറുകിട റബർ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ടാപ്പർമാരുടെ ആദ്യ വിവാഹത്തിന് റബ്ബർബോർഡ് 10,000 രൂപ വിവാഹ ധനസഹായം നൽകുന്നു. വനിതാ ടാപ്പർമാരുടെ രണ്ടു പെൺകുട്ടികളുടെ വിവാഹത്തിനും ഈ ധനസഹായം ലഭ്യമാക്കും. വിവാഹം നടന്ന് 90 ദിവസത്തിനകം അപേക്ഷ നൽകണം. ഇതിനുപുറമേ വനിത ടാപ്പർമാരുടെ ആദ്യ രണ്ട് പ്രസവങ്ങൾ 7000 രൂപ വീതം അനുകൂല്യം നൽകുന്നു. റബർ ഉൽപ്പാദക സംഘങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്കരണശാലയിൽ ജോലി ചെയ്യുന്ന വനിതാ തൊഴിലാളികൾക്കും ഈ ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും. ഇതിനായി നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തൊട്ടടുത്തുള്ള റബ്ബർ ബോർഡ് റീജിയണൽ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-0471-2301231.

6. തിരുവനന്തപുരം കുടപ്പനക്കുന്ന് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരു ദിവസം പ്രായമുള്ള പൂവൻ കോഴി കുഞ്ഞുങ്ങൾ കുഞ്ഞിന് 10 രൂപ നിരക്കിൽ യഥേഷ്ടം വില്പനയ്ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബുക്കിങ്ങിനായി പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ 0471 – 2730804 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

കാർഷിക പരിശീലന പരിപാടികൾ

1. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ച് ഈ മാസം 29, 30, 31 തീയതികളിലായി കാണാം വിൽക്കാതോണമുണ്ണാം -നാടൻ വിളകളിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണനവും എന്ന വിഷയത്തിൽ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 1000 രൂപയാണ്. താല്പര്യമുള്ളവർ കാർഷിക കോളേജ്, വെള്ളായണിയിലെ സോഷ്യൽ സയൻസ് കാർഷിക വിജ്ഞാന വ്യാപന വിഭാഗം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രെയിനിൽ സർവീസ് സ്കീമിൻറെ ഓഫീസിലെത്തി പേര് രജിസ്റ്റർ ചെയ്യുകയോ, [email protected] എന്ന ഇ-മെയിലിലേക്ക് പേരും ഫോൺ നമ്പറും അയച്ചോ, 953911527 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പേരും ഫോൺ നമ്പറും അയച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-9495128208.

2. സുൽത്താൻബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന് ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ ‘ആധുനികവും ശാസ്ത്രീയവുമായ ആടുവളർത്തൽ’ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു താല്പര്യമുള്ളവർ 0491-2815454, 9188522713 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

3. ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രവും വഴിക്കടവ് ഗ്രാമപഞ്ചായത്തും സംയുക്തമായി നാളെ ആടുവളർത്തൽ എന്ന വിഷയത്തിൽ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് രാവിലെ 10 മുതൽ 5 വരെ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ-9846075281.

4. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ മൃഗസംരക്ഷണം എന്ന വിഷയത്തിൽ ഓഗസ്റ്റ് 30 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഒരു ദിവസത്തെ സംരംഭക സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കന്നുകാലികളുടെ പരിചരണവും, മഴക്കാലരോഗങ്ങൾ, കോഴി വളർത്തൽ, കാട വളർത്തൽ, അസോള വളർത്തൽ, തീറ്റപ്പുല്ല് വളർത്തൽ എന്നിവയിൽ കാർഷിക സർവകലാശാലയിലെയും വെറ്ററിനറി സർവകലാശാലയിലെയും വിദഗ്ധർ ക്ലാസ് നയിക്കുന്നു. താല്പര്യമുള്ള കർഷകർ രജിസ്റ്റർ ചെയ്യുവാൻ വിളിക്കേണ്ട നമ്പർ-9400483754.

ShareTweetSendShare
Previous Post

മൃഗക്ഷേമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം : മൃഗസംരക്ഷണ വകുപ്പിൻറെ അറിയിപ്പുകൾ

Next Post

ഭീമൻ ചേനകൾ കൊണ്ട് വിസ്മയം ഒരുക്കുകയാണ് തോമസുകുട്ടി

Related Posts

കൃഷിവാർത്ത

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.
കൃഷിവാർത്ത

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കൃഷിവാർത്ത

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

Next Post
Thomas Vazhoor

ഭീമൻ ചേനകൾ കൊണ്ട് വിസ്മയം ഒരുക്കുകയാണ് തോമസുകുട്ടി

Discussion about this post

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies