ഇടുക്കി ജില്ലയിലെ കാഞ്ചിയാർ സ്വദേശിയാണ് കുഞ്ഞുമോൻ.കുഞ്ഞുമോന്റെ പിതാവ് അടക്കമുള്ള പഴമക്കാർക്കു ആനശല്യം പ്രധാന വെല്ലുവിളിയായിരുന്നു . ഇതിന് പരിഹാരം തേടിയുള്ള അന്വേഷണമാണ് മുളവെടി അല്ലെങ്കിൽ ഇല്ലിപടക്കം എന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തതിലേയ്ക്ക് പഴമക്കാരെ എത്തിച്ചത്. കാട്ടിൽ നിന്നും കൃഷിയിടത്തിലേയ്ക്കും വീടുകളിലേയ്ക്കും എത്തുന്ന കാട്ടാനകളെ വിരട്ടിയോടിക്കുന്നതിനായിട്ടാണ്ണു ഈ ഉപകരണം പഴമക്കാർ ഉപയോഗിച്ചിരുന്നത് .വലിയ ശബ്ദം കേൾപ്പിച്ച് വിരട്ടിയോടിക്കുന്നതിനപ്പുറം ആനകൾക്ക് യാതൊരു ഉപദ്രവവും ഏൽപ്പിക്കില്ലന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
Discussion about this post