Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ഈ അരി വേവിക്കേണ്ട, വെറുതേ വെള്ളത്തിൽ കുതിർത്തു വച്ചാൽ മതി 

Agri TV Desk by Agri TV Desk
February 4, 2022
in അറിവുകൾ
17
SHARES
Share on FacebookShare on TwitterWhatsApp

വീടുകളിൽ അരി വേവിക്കുന്നതിനാണ് ഏറ്റവും കൂടുതൽ വിറകോ ഗ്യാസോ ഉപയോഗിക്കുന്നത്. പല വീടുകളിലും അരി വേവിക്കാൻ വിറകും മറ്റുള്ളവ പാകം ചെയ്യാൻ പാചക വാതകവും ഉപയോഗിക്കുന്നു. ചില തരം അരികൾ മണിക്കൂറുകളോളം വേവിക്കേണ്ടി വരുന്നു.  .ഒരുപാട് ഇന്ധനവും ഉപയോഗിക്കേണ്ടി വരുന്നു.

അതൊക്കെ പഴങ്കഥ ആകാൻ പോകുന്നു. ഇതാ വരുന്നു നമ്മുടെ അഘോനി ബോറ അരി. കട്ടക്കിലെ Central Rice Research Institute (CRRI)പുറത്തിറക്കിയ പുതിയ നെല്ലിനം. ഇതിന്റെ അരി വേവിക്കേണ്ടതില്ല. വെറുതേ വെള്ളത്തിൽ ഇട്ടാൽ മതി. ചൂട് വെള്ളത്തിൽ ആണെങ്കിൽ 15മിനിറ്റ്, പച്ച വെള്ളത്തിലാണെങ്കിൽ അര മണിക്കൂർ അത്ര തന്നെ . ചോറ് റെഡി. അതിൽ പശുവിൻ പാലോ തേങ്ങാ പാലോ തൈരോ ശർക്കരയോ യോഗർട്ടോ, അവനവനിഷ്ടം പോലെ ചേർത്ത് ഉപയോഗിക്കാം. Cup നൂഡിൽസ് പോലെ Cup Rice ന്റെ കാലം വരാൻ പോകുന്നു.

യഥാർഥത്തിൽ ഇത് ഒരു പുതിയ ഇനം അല്ല. ആസ്സാമിലെ ജനങ്ങൾ നൂറ്റാണ്ടുകളായി കഴിച്ചുകൊണ്ടിരിക്കുന്ന കോമൾ ബോറ എന്ന Soft Rice ആണ്. അവർ വിശേഷ ദിവസങ്ങളിൽ ഈ ഇനം അരി ഉപയോഗിച്ച് നിരവധി വിഭവങ്ങൾ ഉണ്ടാക്കി ഭക്ഷിക്കുന്നു. ജോൾ പാൻ എന്നറിയപ്പെടുന്ന പ്രഭാത ഭക്ഷണവും അതുപയോഗിച്ചു ഉണ്ടാക്കാറുണ്ട്.

വളരെ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്ന അമിലോസ് ആണ് ഈ മാജിക്കിന് കാരണം. സാധാരണ അരികളിൽ 20-25% അമിലോസ് ഉള്ളപ്പോൾ അഘോനി ബോറ പോലുള്ള ഇനങ്ങളിൽ അമിലോസ് 5%ത്തിൽ താഴെ മാത്രം. നൂറ്റി നാല്പതോളം ദിവസം മൂപ്പുള്ള ഈ ഇനം ഹെക്ടറിന് നാല് മുതൽ നാലര ടൺ വരെ നെല്ല് നൽകും. ഇന്ത്യ യിലെ കിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്ര പ്രദേശിലും ഒക്കെ ഇത് വിജയകരമായി കൃഷി ചെയ്യാം എന്ന് CRRI പറയുന്നു.

ഇത് ഒരു വിപ്ലവത്തിന്റെ വഴി മരുന്നാണ്. ഇന്ധന ഉപയോഗവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ ഇത്തരം ഇനങ്ങൾ സഹായിക്കും. സിയാച്ചിൻ. ലഡാക് പോലെ ഉള്ള പ്രദേശങ്ങളിലും യുദ്ധരംഗത്തും ഒക്കെ ഉള്ള ഭടന്മാർക്കും ഇതൊരു അനുഗ്രഹമാണ്.

പക്ഷെ ഗ്രാമീണ ഇന്ത്യയിൽ ശുദ്ധമായ വെള്ളം ലഭിക്കാത്ത ഇടങ്ങളിൽ ഇത് ഒരു ദുരന്തമായേക്കാം. അരി വേവിക്കുമ്പോൾ ഒരുമാതിരിപ്പെട്ട അണുക്കളെല്ലാം നശിക്കുന്നുണ്ട്. എന്നാൽ വേവിക്കേണ്ടാത്ത അരിയിൽ അണുവിമുക്തമായ വെള്ളം അല്ല ഉപയോഗിക്കുന്നത് എങ്കിൽ പണി പാളും.

തയ്യാറാക്കിയത്:

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
കൊല്ലം

Tags: Rice
Share17TweetSendShare
Previous Post

തീജ്വാല വള്ളിയെ കുറിച്ച് അറിയാം

Next Post

“കുംഭമാസം വന്ന് ചേർന്നാൽ” ചേനക്കൃഷിക്കൊരുങ്ങാം

Related Posts

അറിവുകൾ

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

budding malayalam
കൃഷിരീതികൾ

ബഡിങ് പലവിധം .. ഓരോ രീതിയും മനസിലാക്കാം

അറിവുകൾ

ബ്രഹ്മിയുടെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

Next Post

"കുംഭമാസം വന്ന് ചേർന്നാൽ" ചേനക്കൃഷിക്കൊരുങ്ങാം

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies