Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കോഴിവളം തെങ്ങിന്

Agri TV Desk by Agri TV Desk
January 17, 2022
in അറിവുകൾ, വളപ്രയോഗം
44
SHARES
Share on FacebookShare on TwitterWhatsApp

കോഴിവളം ഉണ്ടെങ്കില്‍ വേണ്ട വേറെ രാസവളം.

ഏറ്റവും നല്ല ഒരു ജൈവ വളമാണ് കോഴിക്കാഷ്ടം അഥവാ കോഴി വളം. ഇതില്‍ ചുണ്ണാമ്പിന്റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ കേരളത്തിലെ മണ്ണിന് ഉത്തമമാണ്. പക്ഷികളുടെ വിസര്‍ജ്ജ്യ വ്യവസ്ഥയില്‍ പ്രത്യേക മൂത്ര വിസര്‍ജ്ജന സംവിധാനം ഇല്ലാത്തതിനാല്‍ കോഴിക്കാഷ്ടം അതും കൂടിചേര്‍ന്ന് സാന്ദ്രതയേറിയ വളമാണ്. പൊതുവില്‍ അശാസ്ത്രീയമായ രീതിയിലാണ് നമ്മുടെ നാട്ടില്‍ ഇത് ഉപയോഗിക്കപ്പെടുന്നത്. ഇത് കാരണം ചൂട് കൂടി ചെടികള്‍ ഉണങ്ങി പോകാറുണ്ട്. തമിഴ്‌നാടില്‍ നിന്നും മൊത്തമായി കൊണ്ടുവരുന്ന കോഴിവളം പലപ്പോഴും ഘനലോഹങ്ങള്‍ അടങ്ങിയ ഫാക്ടറി അവശിഷ്ടങ്ങള്‍ ചേര്‍ത്താണ് ഇവിടെ എത്തുന്നത്. ഇത് പല വിളകള്‍ക്കും ദോഷമായി ഭവിക്കാറുണ്ട്. ശരിയായ രീതിയില്‍ കോഴിവളം സംസ്‌ക്കരിച്ച് ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന് ഇനി വിവരിക്കുന്നു. കോഴിക്കാഷ്ടം സംസ്‌കരിച്ച് ആദ്യം അതിനെ ചെടികള്‍ക്ക് നേരിട്ട് നല്‍കാവുന്ന തരത്തിലേക്ക് മാറ്റണം. ഇതിന് കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് അഥവാ തടത്തിന്റെ രൂപത്തില്‍ വിതറണം. ഇതില്‍ വെള്ളം തളിച്ച് കൊടുക്കണം. 100 കിലോ കോഴിക്കാഷ്ടത്തിന് 30 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ആണ് വെള്ളം തളിക്കേണ്ടത്. എന്നിട്ട് ബെഡ് നന്നായി ഇളക്കി ശേഷം ഒരു കൂനയായി മാറ്റി മൂടിയിടുക. മൂന്നാം ദിവസം വീണ്ടും നന്നായി ഇളക്കി കൂനയായി ഇടുക. ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ കൂനയില്‍ നിന്നും പുക ഉയരുന്നത് കാണാം . നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. 90 ദിവസം ആവുമ്പോഴേക്കും ചെടികള്‍ക്ക് ഉപയോഗിക്കാന്‍ പാകമായ നല്ല കറുത്ത ജൈവവളമായി ഇത് മാറും. മേല്‍വിവരിച്ച പ്രകാരം കോഴിക്കാഷ്ട കൂന ഇളക്കുമ്പോള്‍ മൂക്കും വായും ഒരു നനഞ്ഞ തോര്‍ത്തുകൊണ്ട് മൂടിക്കെട്ടുവാന്‍ ശ്രദ്ധിക്കണം. ഇപ്രകാരം തയ്യാറാക്കുന്ന വളം ചെടിയുടെ ചുവട്ടില്‍ തട്ടാതെ മാറ്റി ഇട്ടുകൊടുക്കുക. വളം ഇട്ടശേഷം നന്നായി നനയ്ക്കുകയും വേണം.

ജൈവവളങ്ങളില്‍ ഏറ്റവും മികച്ചതാണു കോഴിവളം. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ വളരെ എളുപ്പത്തില്‍ വിളകള്‍ക്ക് ലഭ്യമാകുന്നു. ഇതിന്റെ കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ ഏറെ അനുകൂലമാണ്.കോഴിയുടെ കാഷ്ഠത്തിന് പുറമെ മൂത്രവും ഇതില്‍ അടങ്ങിയിരിക്കുന്നു. 2.2% നൈട്രജനും 1.4% ഫോസ്ഫറസും 1.6% പോട്ടാസ്യവും ഇതിലുണ്ട്. 60% നൈട്രജന്‍ യൂറിക് ആസിഡ് ആയും 30% നൈട്രജന്‍ ജൈവ സംയുക്തങ്ങളായും ബാക്കി നൈട്രജന്‍ മിനറല്‍ രൂപത്തിലും കാണപ്പെടുന്നു. ഉണക്കി പൊടിച്ചെടുത്ത പഴകിയ കോഴിവളമാണു വിളകള്‍ക്കുത്തമം.ഈ വളം പ്രയോഗിക്കുമ്പോള്‍ ചൂട് കുറയ്കാന്‍ ജലസേചനം കൃത്യമായി നടത്തണം .അധിക തോതിലുപയോഗിച്ചാല്‍ ചൂടുകൊണ്ട് പച്ചക്കറി വിളകള്‍ നശിക്കാന്‍ ഇടയാകും

ഒരു ടണ്‍ കോഴിവളം 145 ഗ്രാം അമോണിയം സള്‍ഫേറ്റ്, 33 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 45 കി.ഗ്രാംപൊട്ടാഷ് വളം ഇവയ്ക്ക് തുല്യമാണ്. കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കോഴിക്കാഷ്ടം ഗുരുത്വമേറിയ ജൈവ വളമാണ്. ഡീപ്പ് ലിറ്റര്‍ രീതിയനുശരിച്ച് 25 മുട്ടക്കോഴികളെ വളര്‍ത്തുമ്പോള്‍ അവയില്‍ നിന്ന് ആണ്ടില്‍ ഒരു ടണ്ണ് കോഴിവളം ലഭിക്കുമെന്നാണ് കണക്ക് . എട്ടാഴ്ച കൊണ്ട് വളര്‍ച്ച പൂര്‍ത്തിയാക്കുന്ന ഇറച്ചിക്കോഴികളും ഇതേ അളവില്‍ തന്നെ വളം നല്‍കുന്നതാണ് .

കാലിവളത്തെക്കാള്‍ പോഷകമൂല്യങ്ങള്‍ കോഴിക്കാഷ്ടത്തിലുണ്ട് . രാസവള ങ്ങളിലുള്ള നൈട്രജന്‍, ഫോസ്ഫറസ് ,പൊട്ടാഷ് എന്നിവയ്ക്ക് പുറമെ ഇതില്‍ കാത്സ്യം , മഗ്‌നീഷ്യം , ബോറോണ്‍ ,ചെമ്പ് ,ഇരുമ്പ്, ഗന്ധകം എന്നീ ലഘുമൂലകങ്ങളും കണ്ടുവരുന്നു.

കോഴിവളം കൃഷികള്‍ക്ക് ഉപയോഗിക്കുമ്പോള്‍ അവ സംസകരിച്ച് മാത്രമേ ഉപയോഗിക്കാവു,കോഴിവളം കൃഷിക്ക് നേരിട്ട് ഉപയോഗിക്കരുത്.

ജൈവവളങ്ങള്‍, രാസവളങ്ങള്‍, കുമ്മായവസ്തുക്കള്‍ എന്നിവ തെങ്ങിനു വളമായി നല്‍കണം. ഇവയോരോന്നും നല്‍കേണ്ട സമയം നിര്‍ണയിക്കുന്നത് മഴ, നനസാധ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ്.

ജൈവവളങ്ങള്‍: കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിന്‍കാഷ്ഠം, എല്ലുപൊടി, മത്സ്യവളം തുടങ്ങിയവയ്ക്കു പുറമെ പച്ചിലവള വിളകള്‍ കൃഷി ചെയ്തു ചേര്‍ക്കാവുന്നതാണ്.

ഇവ ചേര്‍ക്കാന്‍ പറ്റിയ സമയം കാലവര്‍ഷാരംഭമാണ്. വളം ചേര്‍ക്കേണ്ടത് തെങ്ങിനു ചുറ്റും രണ്ടു മീറ്റര്‍ അകലം വരെ 15 സെ.മീ. താഴ്ചയില്‍ തടമെടുത്ത് അതിലാകണം.

തെങ്ങൊന്നിന് ഒരു വര്‍ഷം 15 മുതല്‍ 25 വരെ കി.ഗ്രാം ജൈവവളങ്ങള്‍ ആവശ്യമാണ്. തെങ്ങില്‍നിന്നു ശേഖരിക്കുന്ന തൊണ്ട്, മടല്‍, ഓല തുടങ്ങിയവയും വളമാക്കാം. പച്ചിലവളച്ചെടികള്‍ തെങ്ങിന്‍തടത്തില്‍ അല്ലെങ്കില്‍ ഇടസ്ഥലത്തു വവളര്‍ത്തി സെപ്റ്റംബര്‍ മാസത്തോടെ പിഴുത് തടത്തിലിടുകയോ ഉഴുത് അതതിടത്ത് മണ്ണില്‍ ചേര്‍ക്കുകയോ ചെയ്യാം.

രാസവളങ്ങള്‍ – ജൈവവളങ്ങള്‍ക്കു പുറമെയാണ് രാസവള ശുപാര്‍ശ. മണ്ണു പരിശോധനാടിസ്ഥാനത്തില്‍ ഓരോ കൃഷിയിടത്തിനും തെങ്ങൊന്നിനു ശുപാര്‍ശ ചെയ്തിട്ടുള്ളത്രയും രാസവളങ്ങള്‍ താഴെ പറയും പ്രകാരം ചേര്‍ക്കണം.

മഴയെ ആശ്രയിച്ചുള്ള കൃഷിയില്‍ രണ്ടു തവണകളായി ചേര്‍ക്കണം. ആദ്യതവണ: ആകെ വേണ്ടതിന്റെ മൂന്നിലൊരു ഭാഗം മേയ്-ജൂണ്‍.

രണ്ടാം തവണ: ബാക്കിയുള്ള മൂന്നില്‍ രണ്ടു ഭാഗം സെപ്റ്റംബര്‍- ഒക്ടോബര്‍.
നന നല്‍കിയുള്ള കൃഷിയെങ്കില്‍ മൂന്നുമാസം ഇടവിട്ട് നാലു തവണകളായി രാസവളങ്ങള്‍ ചേര്‍ക്കാം.

തെങ്ങിന് ജൈവ വളം

കാലിവളം, കോഴിവളം, കമ്പോസ്റ്റ്, മീന്‍ വളം, ആട്ടിന്‍ കാഷ്ഠം, എല്ലു പൊടി .. പിണ്ണാക്കുകള്‍ എന്നിവയ്ക്കു പുറമേ, പച്ചിലവള വിളകളും കൃഷിചെയ്ത് ചേര്‍ക്കാവുന്നതാണ്. കാലവര്‍ഷാരംഭമാണ് ഈ വളങ്ങള്‍ ചേര്‍ക്കാന്‍ പറ്റിയ സമയം. തെങ്ങിന്റെ ചുവട്ടില്‍ നിന്നും രണ്ടുമീറ്റര്‍ അകലത്തില്‍ 15 സെന്റീമീറ്റര്‍ താഴ്ചയില്‍, തെങ്ങിനുചുറ്റും തടമെടുത്ത് അതില്‍ വേണം നല്‍കാന്‍. തെങ്ങൊന്നിന് ഒരു വര്‍ഷം 15 കിലോഗ്രാം മുതല്‍ 25 കിലോഗ്രാം വരെ വളങ്ങള്‍ ആവശ്യമാണ്. തെങ്ങില്‍ നിന്നും ശേഖരിക്കുന്ന തൊണ്ട്, മടല്‍, ഓല എന്നിവയും ജൈവവളമായി തെങ്ങിനുതന്നെ നല്‍കാവുന്നതുമാണ്. പച്ചിലവള വിളകള്‍ തെങ്ങിന്റെ തടത്തില്‍ തന്നെ വളര്‍ത്തിയോ മറ്റു സ്ഥലങ്ങളില്‍ വളര്‍ത്തിയതോ ആയവ സെപ്റ്റംബര്‍ മാസത്തോടെ പിഴുത് തടത്തിലിട്ട് മണ്ണിലുഴുത് ചേര്‍ക്കാവുന്നതുമാണ്

വാഴകൃഷിക്കും പച്ചക്കറിക്കുമാണ് ജൈവ വളം ധാരാളമായി ഉപയോഗിച്ചു കാണുന്നത് . ചാണകം പോലെ ഇത് കൊണ്ട് പാചക വാതകവും ഉല്‍പ്പാദിപ്പിക്കാം .

തയ്യാറാക്കിയത് 

അനില്‍ മോനിപ്പിള്ളി

Share44TweetSendShare
Previous Post

തെങ്ങിന് ചങ്ങാതി കുടംപുളി

Next Post

കാക്കപ്പൂവ് അഥവാ വൈശ്യപ്പുളി

Related Posts

avacado
അറിവുകൾ

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

butterfly pea
അറിവുകൾ

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

അറിവുകൾ

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

Next Post

കാക്കപ്പൂവ് അഥവാ വൈശ്യപ്പുളി

Discussion about this post

crop insurance

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

avacado

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

vegetables

ഓണസമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies