Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കര്‍ഷകനുമാകാം ഗവേഷണം

Agri TV Desk by Agri TV Desk
December 4, 2021
in അറിവുകൾ
Share on FacebookShare on TwitterWhatsApp

കാര്‍ഷിക ഗവേഷണങ്ങള്‍ പലപ്പോഴും കര്‍ഷകന്റെ യഥാര്‍ഥ പ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ തേടുന്ന രീതിയില്‍ അല്ല നടന്നു വരുന്നത്. ഒരു പ്രദേശത്തെ കര്‍ഷകന്റെ മുഖ്യ വിളകളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഉണ്ടാകാം. മണ്ണുമായി ബന്ധപ്പെട്ടത്, വിത്തുമായി ബന്ധപ്പെട്ടത്, കാല (സീസണ്‍ ) വുമായി ബന്ധപ്പെട്ടത്, രോഗങ്ങള്‍, കീടങ്ങള്‍, അസമയത്തു (off season ) വിളവെടുപ്പിനുള്ള സാധ്യതകള്‍ എന്നിങ്ങനെ പല മുന്‍ഗണനകളും കര്‍ഷകര്‍ക്കുണ്ടാകും.

ഗവേഷണത്തിലൂടെ താഴെ പറയുന്ന ഫലങ്ങള്‍ കിട്ടുമോ എന്നതാണ് ചോദ്യം.

കീട -രോഗ പ്രതിരോധ -നിയന്ത്രണത്തിന് പ്രാദേശികമായി ലഭ്യമാകുന്ന ബദലുകള്‍ (Locally available alternatives for Pest &Disease Management )

പ്രയോഗികമായി ചെയ്യാന്‍ എളുപ്പമുള്ള സാങ്കേതിക വിദ്യകള്‍ (Farmer /User friendly technologies )

കൃഷി ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ (Cost effective Technologies)

സാങ്കേതിക വിദ്യകളുടെ പരിസ്ഥിതി സൗഹൃദ സ്വഭാവം (Eco friendliness of technology )

എന്നിങ്ങനെ കര്‍ഷകനെ ആകര്‍ഷിക്കുന്ന സവിശേഷതകള്‍ ഗവേഷണ ഫലങ്ങള്‍ക്കുണ്ടാകണം. അപ്പോള്‍ മാത്രമേ കര്‍ഷകര്‍ക്ക് അത് കൈക്കൊള്ളാന്‍ മനസ്സ് വരൂ. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കോര്‍പ്പറേറ്റ് ഗവേഷണത്തിനൊപ്പം എത്താന്‍ പലപ്പോഴും നമ്മുടെ പൊതുമേഖല ഗവേഷണത്തിനാകുന്നില്ല. സങ്കര ഇനങ്ങള്‍ ഉരുത്തി രിച്ചെടുക്കുന്നതിലും പുതിയ കീട-രോഗ -കള നിവാരിണികള്‍ കണ്ടുപിടിക്കുന്നതിലും ഒക്കെ തന്നെ കോര്‍പ്പറേറ്റ് റിസര്‍ച്ച് ഒരുപടി മുന്നില്‍ തന്നെയാണ്.

അതിന്റെ ഒരുകാരണം അവരുടെ ടീമില്‍ താന്‍പോരിമ എന്ന ദുര്‍ഗുണമില്ലാത്ത, വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യം ഉള്ള ഒരു കൂട്ടം ഗവേഷകരുടെ കൂട്ടായ പ്രവര്‍ത്തനം (Coordinated effort of a multi disciplinary team of experts )ആകാം. ഉദാഹരണത്തിന് ഒരു കീടനാശിനി (രാസമോ ജൈവമോ ആയിക്കോട്ടെ )ഉണ്ടാക്കുന്നതിന് ഒരു പക്ഷെ ബിയോകെമിസ്ട്രി, എന്റെമോളജി, മൊളിക്കുലാര്‍ കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ വൈദഗ്ധ്യം ഉള്ള ഒരു കൂട്ടം പ്രൊഫഷണലുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടി വരും. അവിടെ താന്‍പൊരിമ കാണിക്കുന്ന ഇടപെടലുകളോ തന്റെ വിഷയമാണ് കേമമെന്ന മിഥ്യവാദങ്ങളോ അന്തിമ ലക്ഷ്യപ്രാപ്തിയ്ക്ക് ഗുണം ചെയ്തെന്ന് വരില്ല.

ഏതായാലും കര്‍ഷകര്‍ക്ക് ഗവേഷണങ്ങള്‍ നടത്താന്‍ ആവശ്യമായ ഫണ്ടുകളും സൗകര്യങ്ങളും നല്‍കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയുമോ എന്ന അന്വേഷണം പ്രസക്തമാണ്. പലപ്പോഴും നമ്മുടെ ഗവേഷണ കേന്ദ്രങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ മികച്ച വിളവുകള്‍ ലഭിക്കുന്ന ധാരാളം കര്‍ഷകരുണ്ട്. അവരുടെ രീതികള്‍ അനുകരണീയമാണോ (replicable )എന്ന പഠനവും നടക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. എന്തായാലും ഈ വേനല്‍ക്കാലത്തു കര്‍ഷകര്‍ക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു ആശയം പങ്ക് വയ്ക്കട്ടെ. എത്തരത്തിലാണ് ഗവേഷണം ചിട്ടപ്പെടുതേണ്ടത് എന്ന് കര്‍ഷകര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി മാത്രം.

ഗവേഷണ വിഷയം :

‘കുംഭചേന കുടത്തോളം, മീനച്ചേന മീന്‍ കണ്ണോളം’എന്ന പഴംചൊല്ലില്‍ എത്രമാത്രം സത്യമുണ്ട് എന്ന് മനസ്സിലാക്കുക എന്നതാണ് എന്നിരിക്കട്ടെ.

നമുക്ക് വേണ്ട സാധന സാമഗ്രികള്‍.

രണ്ടു സെന്റ് സ്ഥലം
ആവശ്യമായ ചേന പൂളുകള്‍
കര്‍ഷകന്റെ രീതിയില്‍ സാധാരണ ചെയ്യാറുള്ള വളങ്ങള്‍.മറ്റു വസ്തുക്കള്‍.

രണ്ട് സെന്റ് സ്ഥലത്ത് കര്‍ഷകന്‍ സാധാരണ ചെയ്യാറുള്ള അകലത്തില്‍(മൂന്നടി അകലം )ത്തില്‍ കുഴികള്‍ എടുത്ത് കട്ട ഉടച്ചു പരുവപ്പെടുത്തിയിടുക.

വിത്ത് ചേന സാധാരണ ചെയ്യാറുള്ള രീതിയില്‍ തയ്യാറാക്കുക.

ഒരുക്കിയിട്ടിരിക്കുന്ന ഒരു സെന്റില്‍ (മൂന്നടി അകലത്തില്‍ ആണെങ്കില്‍ 49 തടങ്ങള്‍ )കുംഭമാസത്തിലെ വെളുത്തവാവിന് ആദ്യത്തെ ബാച്ച് ചേന നടുന്നു.

തയ്യാറാക്കിയ മറ്റേ ഒരു സെന്റ് സ്ഥലത്ത് മീനമാസത്തിലെ വെളുത്ത വാവിന് രണ്ടാം ബാച്ച് ചേന നടുന്നു.

മറ്റെല്ലാ കാര്യങ്ങളും വള പ്രയോഗം(രാസ -ജൈവ ), ഇടകിളയ്ക്കല്‍, കരിയില വയ്ക്കല്‍ എല്ലാം രണ്ട് പ്ലോട്ടിലും ഒരു പോലെ തന്നെ ചെയ്യണം. ഒരു പക്ഷപാതിത്വവും ഉണ്ടാകാന്‍ പാടില്ല.

ചേനകള്‍ എല്ലാം പട്ടു (തണ്ട് വാടി ക്കഴിഞ്ഞതിന് ശേഷം ) കഴിഞ്ഞ് രണ്ട് പ്ലോട്ടിലെയും ചേനകള്‍ വെവ്വേറെ വിളവെടുക്കുക.

ഓരോ പ്ലോട്ടില്‍ നിന്നും കിട്ടിയ മൊത്തം ചേനകളുടെ തൂക്കത്തെ, വിളവെടുത്ത തടങ്ങളുടെ എണ്ണം കൊണ്ട് ഹരിക്കുക.

അപ്പോള്‍ രണ്ട് പ്ലോട്ടിലെയും ചേനകളുടെ ശരാശരി തൂക്കം കിട്ടും.

ഇത് പ്രകാരം നമുക്ക് പഴംചൊല്ലില്‍ പതിരുണ്ടോ എന്ന് നിസ്സംശയം പറയാന്‍ കഴിയും.

ഇങ്ങനെ ഓരോ കര്‍ഷകരും മനസ്സ് വച്ചാല്‍ സാധ്യമായ എല്ലാ നാട്ടറിവുകളുടെയും കാര്‍ഷിക പഴംചൊല്ലുകളുടെയും സാധുത (validity )മനസ്സിലാക്കാന്‍ കഴിയും.

ഏറ്റവും ലളിതമായ ഒരു രീതിശാസ്ത്രം (methodology )വിശദീകരിച്ചു എന്ന് മാത്രം.

ഇനി ഇതേ മാതൃകയില്‍ തന്നെ ഒരേ മാസത്തില്‍ (കുംഭത്തിലെ പൗര്‍ണമി )തന്നെ ആയിക്കോട്ടെ, വയ്ക്കുന്ന ചേനയില്‍ രണ്ട് കൃഷി രീതികള്‍ താരതമ്യം ചെയ്യുകയും ആകാം.

ഒരു സെന്റില്‍ കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്യുന്ന രീതിയും മറ്റൊരു സെന്റില്‍ നമ്മ സ്വന്തം വളപ്രയോഗ രീതിയും അനുവര്‍ത്തിക്കാം.. ഇവ വിളവെടുക്കുമ്പോള്‍ കിട്ടുന്ന മൊത്തം വിളവ് തമ്മില്‍ താരതമ്യം ചെയ്ത് മികച്ചത് ഏത് രീതി എന്ന് തീരുമാനിക്കുകയാകാം.

വിളവ് മാത്രമല്ല പഠന വിധേയമാക്കേണ്ടത്

ആ രീതികള്‍ക്ക് വന്ന ചെലവ്

ഓരോ രീതിയിലും കീട-രോഗങ്ങളില്‍ എന്തെങ്കിലും കുറവ് /കൂടുതല്‍ വന്നുവോ?

അവയുടെ രുചി

(രുചി പലപ്പോഴും വ്യക്തിനിഷ്ഠമാണ്, അത് ആഹശിറളീഹറ രീതി വഴി രേഖപെടുത്തേണ്ടി വരും )
എന്നിവയും താരതമ്യം ചെയ്തു അന്തിമ വിശകലനം നടത്താം.

ഓരോ സീസണും ഏതെങ്കിലും കാര്‍ഷിക പരീക്ഷണങ്ങള്‍ നടത്തി ആ ഫലങ്ങള്‍ മറ്റ് കര്‍ഷകരുമായും കൃഷി ഉദ്യോഗസ്ഥരുമായും ഗവേഷകരുമായും പങ്ക് വയ്ക്കുക.പിന്നാലെ വരുന്നവര്‍ക്ക് അത് മുതല്‍ക്കൂട്ടാകും.

കടപ്പാട്:
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍

 

 

Tags: Farming
Share1TweetSendShare
Previous Post

വെള്ളരി കൃഷിയില്‍ നൂറുമേനി വിളയിച്ച് സാജന്‍

Next Post

വാഴക്കുല എന്തിന് പൊതിയണം?

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

വാഴക്കുല എന്തിന് പൊതിയണം?

Discussion about this post

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies