Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

‘അന്ന് വയ്ക്കണം, അല്ലെങ്കില്‍ കൊന്നു വയ്ക്കണം’

Agri TV Desk by Agri TV Desk
November 29, 2021
in അറിവുകൾ
105
SHARES
Share on FacebookShare on TwitterWhatsApp

‘അന്ന് വയ്ക്കണം, അല്ലെങ്കില്‍ കൊന്നു വയ്ക്കണം’; വാഴക്കന്ന് പിരിച്ച് നടുന്നതിനെ കുറിച്ചുള്ള ഒരു ചൊല്ലാണിത്.

സാധാരണഗതിയില്‍ നേന്ത്രവാഴ ഒഴികെയുള്ള ഇനങ്ങളിലെല്ലാം മാതൃവാഴയുടെ ചുവട്ടില്‍ ഉള്ള കന്നുകള്‍ പിരിച്ച് മാറ്റി അപ്പുറത്ത് മറ്റൊരു കുഴിയെടുത്തു അന്ന് തന്നെ നേരിട്ട് നടുകയാണ് പതിവ്. പിന്നെ കന്ന് മുളച്ചതിനു ശേഷമായിരിക്കും വളപ്രയോഗവും മറ്റും. അതു കൊണ്ടാണ് വഴക്കന്ന് പിരിച്ചു അന്ന് തന്നെ വയ്ക്കണം എന്ന് പറഞ്ഞത്.

ഇനി അന്ന് വയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ കൊന്ന് വയ്ക്കാനാണ് നിര്‍ദേശം. അതായതു വേരൊക്കെ നീക്കം ചെയ്തു, തൊലി ചെത്തി,ചാണകപ്പാലില്‍ മുക്കി, വെയിലത്തുണക്കി നടാനാണ് വിധി. അതാണ് കൊന്ന് വയ്ക്കണം എന്ന് പറഞ്ഞതിന്റെ പൊരുള്‍.

എന്തായാലും കൊന്ന് വയ്ക്കുമ്പോള്‍ ഉള്ള കുറെ ഗുണങ്ങള്‍ ഉണ്ട്. കന്ന് വഴി വരുന്ന അഞ്ച് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വാഴയ്ക്കുണ്ട്.

1. മാണ വണ്ട് /മാണപ്പുഴു

2. കൊക്കാന്‍ രോഗം /മാഹാളി /പോള ചുമപ്പന്‍ രോഗം(Banana Bract Mosaic Virus)

3. കുറുനാമ്പ് രോഗം(Bunchy Top disease )

4. പനാമ വാട്ടം

5. നിമാ വിരകള്‍.

ഇതില്‍ ആദ്യത്തേത് കീടവും രണ്ടും മൂന്നും വൈറസ് രോഗവും നാലാമത്തേത് കുമിള്‍ രോഗവുമാണ്. അഞ്ചാമത്തേത് വാഴയുടെ വേരില്‍ നീളത്തില്‍ കീറല്‍ ഉണ്ടാക്കി വേര് ചീഞ്ഞു പോകാന്‍ കാരണമാകുന്ന മൈക്രോസ്‌കോപിലൂടെ മാത്രം കാണാന്‍ കഴിയുന്ന ഒരു വിരയുമാണ്.

കൊന്ന് വച്ചത് കൊണ്ട് വൈറസ് ബാധ പോകുമെന്ന് ആരും കരുതേണ്ട.

തുടര്‍ച്ചയായി വാഴ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന മണ്ണില്‍ മാണവണ്ടും നിമാവിര ശല്യവും കലശ്ശലായിരിക്കും. പോയ സീസണിലെ അവശിഷ്ടങ്ങള്‍ ശരിയായി മറവ് ചെയ്തില്ലെങ്കില്‍ കുറച്ച് വാഴകളുടെ ശൈശവ മരണങ്ങള്‍ കാണേണ്ടി വരും.

ആയതിനാല്‍ താഴേപറയുന്ന രീതിയില്‍ വഴക്കന്ന്, ‘കൊന്ന്’ വയ്ക്കുക.

1. ഒഴുകുന്ന വെള്ളത്തില്‍ കുറച്ച് നേരം കന്നുകള്‍ മുക്കിയിട്ട് കന്നില്‍ പറ്റിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യണം. അതിലൂടെ മാണ വണ്ടിന്റെ മുട്ടയും നിമാ വിരയുടെ കുഞ്ഞുങ്ങളും നീക്കം ചെയ്യപ്പെടും.

2. ആപ്പിളിന്റെ തൊലി ചെത്തുന്നത് പോലെ, നൈസ് ആയി കന്നിന്റെ തൊലി ചെത്തുന്നതും നിമാവിരകളുടെ എണ്ണം കുറയ്ക്കും.

3. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ 20 സെക്കന്റ് നേരം മുക്കി വാഴക്കന്നിനെ ‘കൊല്ലുന്നതും ‘കീടബാധ കുറയ്ക്കും.

4. അതിന് ശേഷം കന്ന്,ചാണകപ്പാലില്‍ മുക്കി,നാല് ദിവസം വെയിലത്തുണാക്കി ‘കൊല്ലുന്നതും ‘കീടബാധ കുറയ്ക്കും.

ഈ സമയം കൊണ്ട് അര മീറ്റര്‍ നീളവും വീതിയും ആഴവും ഉള്ള കുഴികള്‍ എടുത്ത്,മേല്‍മണ്ണ് തിരികെ കുഴിയില്‍ ഇട്ട്, കാല്‍കിലോ കുമ്മായം ചേര്‍ത്ത് മണ്ണ് നന്നായി അറഞ്ഞു പതിനഞ്ച് ദിവസം കഴിഞ്ഞതിനു ശേഷം ‘കൊന്ന കന്ന് ‘എടുത്ത് കുഴിയില്‍ വച്ചു ചുറ്റുമായി 10കിലോ അഴുകിപ്പൊടിഞ്ഞ കാലിവളം,100ഗ്രാം എല്ലുപൊടി, കാല്‍ കിലോ പൊടിച്ച വേപ്പിന്‍പിണ്ണാക്ക് എന്നിവ ചുറ്റുമായി ചേര്‍ത്ത് ചവിട്ടിയുറപ്പിച്ചു കരിയിലകള്‍ ഇട്ട് മണ്ടഭാഗം പുറത്ത് കാണത്തക്ക വിധം സംരക്ഷിക്കുക.

പിന്നെ ഇലകള്‍ വരാന്‍ തുടങ്ങിയാല്‍,നാലിലയ്ക്ക് ഒരു മേല്‍ വളം എന്ന രീതിയില്‍ കുലയ്ക്കുന്നതിനു മുന്‍പ് അഞ്ച് വളങ്ങളും,,കുലച്ച് കൂമ്പ് ഒടിച്ചതിന് ശേഷം ഒരു വളവും കൂടി ചെയ്യുക. ഓരോ മേല്‍വള പ്രയോഗത്തിനും രണ്ടാഴ്ച മുന്‍പ് 100 ഗ്രാം വീതം കുമ്മായം /ഡോളമൈറ്റ് വളമിടാന്‍ പോകുന്ന ഭാഗത്ത് വിതറി ക്കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും.

അപ്പോള്‍ വഴക്കന്ന്, ഒന്നുകില്‍ അന്ന് വയ്ക്കുക, അല്ലെങ്കില്‍ കൊന്ന് വയ്ക്കുക

തയ്യാറാക്കിയത്
പ്രമോദ് മാധവന്‍

 

Tags: agricultureFarming
Share105TweetSendShare
Previous Post

അമിത ലാഭം വേണ്ട; അധ്വാനം കൈമുതലാക്കിയ കര്‍ഷകന്‍

Next Post

അക്വാപോണിക്‌സ് കൃഷി രീതിയില്‍ മികവ് തെളിയിച്ച് രാജീവ്

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

അക്വാപോണിക്‌സ് കൃഷി രീതിയില്‍ മികവ് തെളിയിച്ച് രാജീവ്

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies