മൂന്നേക്കറോളം വരുന്ന സ്ഥലത്ത് 120ഓളം വിയറ്റ്‌നാം ഏര്‍ളി പ്ലാവുകള്‍. കോണ്‍ഗ്രീറ്റ് തൂണുകളില്‍ വളര്‍ത്തിയെടുക്കുന്ന കുരുമുളക് വള്ളികള്‍.. വീട്ടുമുറ്റത്ത് ഡ്രമ്മിലും പറമ്പിലുമായി സ്വദേശിയും വിദേശിയുമായ നൂറോളം ഇനം ഫലവര്‍ഗങ്ങള്‍… ഒപ്പം കപ്പയും വാഴയും ഇഞ്ചിയും മഞ്ഞളും ചേമ്പും ചേനയും പിന്നെ പച്ചക്കറികളും. അങ്ങനെ സമ്മിശ്ര കൃഷിയില്‍ ഒരു പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ റിബു ഏബ്രഹാം ജോണ്‍.
സൗദി അറേബ്യയില്‍ എഞ്ചിനീയറായിരുന്ന റിബു പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോള്‍ ഫാം എന്ന സ്വപ്‌നം നടപ്പിലാക്കുകയായിരുന്നു.
കൃഷിയിലുള്ള താല്‍പ്പര്യവും കുടുംബാംഗങ്ങളുടെ പിന്തുണയും ചേരുമ്പോള്‍ റിബുവിന്റെ ഏദന്‍തോട്ടം ഉഷാറാകുന്നു.
Discussion about this post