ഇഞ്ചി ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. എന്നാല്‍ ഇഞ്ചി നേരിട്ട് കഴിക്കാന്‍ പ്രയാസമായിരിക്കും പലര്‍ക്കും. അങ്ങനെയുള്ളവര്‍ അതിന്റെ ഒരു ഗ്ലാസ് നീര് കുടിക്കുന്നത് ശരീരത്തിന് വളരെയേറെ നല്ലതാണ്. അതുമല്ലെങ്കില്‍ ഇഞ്ചി ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നതും നല്ലതാണ്
ഇഞ്ചിനീരിന്റെ ഗുണങ്ങള്‍:
പ്രമേഹ രോഗികളില്‍, ഇഞ്ചി നീര് ഒരു ഗ്ലാസ് കുടിക്കുന്നതുവഴി രക്തത്തിലെ ഗ്ലൂക്കോസ് അളവ് താഴ്ത്താന്‍ സഹായിക്കുന്നു.
ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാന്‍ ഇഞ്ചിനീര് കുടിക്കുന്നത് നല്ലതാണ്. ഇഞ്ചിനീരില്‍ ദഹനത്തിനുവേണ്ട പ്രധാന ഘടകം അടങ്ങിയിരിക്കുന്നു.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ ഇഞ്ചി സഹായിക്കുന്നു. അതുവഴി കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
പനി,ജലദോഷം എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
കാന്‍സര്‍ രോഗം തടയാനും ഇഞ്ചിനീര് സഹായിക്കുന്നു. മാത്രമല്ല, കാന്‍സറിന് കാരണമാകുന്ന സെല്ലുകളെ ഇത് ഇല്ലാതാക്കുന്നു.
മുഖക്കുരുവിനും പരിഹാരമാണ് ഇഞ്ചിനീര്
Discussion about this post