ഇലകളിൽ വിസ്മയം തീർക്കുന്ന സുന്ദരിയാണ് അഗ്ലോണിമ. ഗാർഡനിംഗ് ഇഷ്ടപ്പെടുന്നവർ അഗ്ലോണിമയിലേക്ക് എത്തുന്നത് ഇവയുടെ ഇലകളുടെ ഭംഗി കണ്ടാണ്. ചൈനീസ് എവർഗ്രീൻ എന്നും പേരുണ്ട് ഇവയ്ക്ക്. പല വൈവിധ്യങ്ങളിൽ അഗ്ലോണിമ ലഭ്യമാണ്. അഗ്ലോണിമ റെഡ് ലിപ്സ്റ്റിക്, സിൽവർ ക്യൂൻ, പിങ്ക് സ്പ്ലാഷ്, എന്നിവയൊക്കെ ആരും ഇഷ്ടപ്പെട്ടുപോകും.
ചെടിയുടെ തൈകളും തലപ്പുമാണ് നടീലിനു ഉപയോഗിക്കുന്നത്. മൂന്ന് നാല് ഇലകളുള്ള വളർച്ചയെത്തിയ തൈ മാതൃസസ്യത്തിൽ നിന്ന് വേർപെടുത്തി എടുക്കണം. നല്ല വളർച്ചയെത്തിയ ചെടിയുടെ തലപ്പും മുറിച്ചെടുത്തു നടാം. ചാണകപ്പൊടിയും മണ്ണും മണലും എല്ലുപൊടിയും ആവശ്യത്തിന് ചേർത്ത് വേണം പോട്ടിംങ് മിക്സ്ചർ തയ്യാറാക്കുവാൻ. വെള്ളം നന്നായി വാർന്നു പോകുന്ന ചട്ടികൾ വേണം ഉപയോഗിക്കാൻ. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വച്ചാൽ ഇലകൾ നശിച്ച് പോകാൻ സാധ്യതയുണ്ട്. എന്നാൽത്തന്നെയും നേരിട്ടല്ലാത്ത സൂര്യപ്രകാശം ലഭിക്കുകയും വേണം. ഒത്തിരി ഈർപ്പം പാടില്ല. ഈർപ്പം അധികമായാൽ ചെടി ചീഞ്ഞു പോകും. മാസത്തിലൊരിക്കൽ കുമിൾനാശിനി തളിക്കുന്നത് ചീയലിൽ നിന്ന് സംരക്ഷിക്കും. മഴക്കാലത്ത് ചട്ടിയിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
Discussion about this post