Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

പ്രൗഢി കുറയുന്നോ ഫോസ്ഫറസിന്

Agri TV Desk by Agri TV Desk
October 21, 2021
in അറിവുകൾ
Share on FacebookShare on TwitterWhatsApp

മനുഷ്യ ശരീരത്തിന്റെ ഉണക്ക ഭാരം (dry weigth) എടുത്താല്‍ അതില്‍ ഏതാണ്ട് 800ഗ്രാം വരും ഫോസ്ഫറസ്. പ്രധാനമായും എല്ലുകളിലും പല്ലുകളിലും. ഇത് ശരീരത്തിന് കിട്ടുന്നത് പാല്‍, മാംസം എന്നിവയില്‍ നിന്നുമാണ്. കന്നുകാലികള്‍ക്ക് ഇത് ചെടികളില്‍ നിന്നും തീറ്റയില്‍ നിന്നും കിട്ടും. ചെടികള്‍ക്ക് ഇത് മണ്ണില്‍ നിന്നും കിട്ടും. അപ്പോള്‍ നമ്മുടെ ശരീരത്തില്‍ ഫോസ്ഫറസ് എത്തണമെങ്കില്‍ അത് മണ്ണില്‍ സമൃദ്ധമായുണ്ടാവണം എന്ന് ചുരുക്കം. അത് തന്നെ ആണ് കൃഷിയില്‍ ചിട്ടയായ വളപ്രയോഗത്തിന്റെ പ്രാധാന്യവും. മണ്ണിലുണ്ടെങ്കിലേ ശരീരത്തിലും ഉണ്ടാകൂ.

ഫോസ്ഫറസ് എന്ന മൂലകം ചെടിയില്‍ എന്താണ് ചെയ്യുന്നത്?

കോശങ്ങളുടെ വിഭജനത്തിനു ഇത് മുഖ്യം. പ്രത്യേകിച്ച് വേരുകളുടെ വളര്‍ച്ച. എണ്ണത്തിലും നീളത്തിലും വണ്ണത്തിലും.മണ്ണിനു മുകളില്‍ ഉള്ള വളര്‍ച്ച തീര്‍ച്ചയായും അടിസ്ഥാനത്തിന്റെ (basement )ബലത്തെ ആശ്രയിച്ചിരിക്കും. ചെടിക്കുള്ളില്‍ അന്നജത്തിന്റെ നീക്കം നിയന്ത്രിക്കുന്ന Logistics Expert. ചെടികളുടെ ഉന്മേഷം നിശ്ചയിക്കുന്ന ATP(Adenosine Tri Phosphate)യുടെ മുഖ്യ ഘടകം. ജീവികളില്‍ DNA, RNA എന്നിവയുടെ നിര്‍ണായക ഭാഗം, എല്ലാ കോശ സ്തരങ്ങളുടെയും (cell membrane ) ഭാഗമായ Phospho Lipid ഉണ്ടാക്കാന്‍ അത്യാവശ്യം. മനുഷ്യ ശരീരത്തില്‍ ഫോസ്ഫറസ് കുറഞ്ഞാല്‍ Hypophosphatemia വരും. തലച്ചോറിന്റെയും നാഡികളുടെയും ഏകോപനം ഇല്ലാതെ വരും. കാരണം ATP നിര്‍മാണം തടസപ്പെടും.

സാധാരണ ഗതിയില്‍ മണ്ണില്‍ ഉണ്ടെങ്കിലേ ചെടിയിലും ഉണ്ടാകുക ഉള്ളൂ. പക്ഷെ ഫോസ്ഫറസ്സിന്റെ കാര്യത്തില്‍ മണ്ണില്‍ ഉണ്ടെങ്കിലും ചെടിക്ക് വലിയ കാര്യമില്ല എന്ന അവസ്ഥയാണ്. കാരണം ചെടികളുടെ വേരുകളോട് കൂട്ട് കൂടുന്നതിനേക്കാള്‍ ഫോസ്ഫറസ്സിനിഷ്ടം മണ്ണിലെ കളിമണ്‍ തരികളുമായി (clay particles ) ഒട്ടി ഇരിക്കാനാണ്. അതിനെ Phosphorous Fixation എന്ന് പറയാം. മണ്ണില്‍ എത്ര ചേര്‍ത്ത് കൊടുത്താലും ഒരു തമോഗര്‍ത്തത്തില്‍ എന്ന പോലെ കക്ഷി ഫിക്‌സ് ആയി പോകും. പറഞ്ഞിട്ടെന്തു കാര്യം? കേരളത്തിലെ മണ്ണുകളില്‍ വേണ്ടതിലധികം ഫോസ്ഫറസ് ഒട്ടിപ്പിടിച്ചു ഇരിപ്പുണ്ടത്രേ!.ഇനി കൂടുതല്‍ ഇട്ട് കൊടുക്കേണ്ട എന്നാണ് വിദഗ്ധ മതം. പകരം അവനെ കളിമണ്‍ തരികളില്‍ നിന്നും മോചിപ്പിക്കാന്‍ ഉള്ള ബാക്റ്റീരിയകളെയും ഫംഗസ്സുകളെയും ഇറക്കി കളിക്കാന്‍ ആണ് നിര്‍ദേശം. PSB (Phosphorous Solubilizing Bacteria ), Phosphobacter, Bacillus megatherium എന്നൊക്കെ ഉള്ള കേമന്മാരെ ഇറക്കി വിട്ടാല്‍ ഏത് മടയില്‍ പോയി ഒളിച്ചാലും ഫോസ്ഫറസിനെ പുഷ്പം പോലെ പോക്കി കൊണ്ട് വന്ന് വേരിന്റെ മുന്നില്‍ ഹാജരാക്കും. കൂട്ടിനു VAM(Vesicular Arbuscular Mycorrhiza)എന്ന കിങ്കരനെയും കൂട്ടാം.

ഇന്ത്യയില്‍ ആവശ്യമുള്ള ഫോസ്ഫാറ്റിക് വളങ്ങളുടെ പത്തു ശതമാനം മാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. പ്രധാനമായും ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും. അവരാണ് രാജ്ഫോസ്, മസൂറി ഫോസ് എന്നിവര്‍. ബാക്കി 90 ശതമാനവും ചൈന, മൊറോക്കോ, US എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ആത്മ നിര്‍ഭര ഭാരത് പദ്ധതിയില്‍പെടുത്തി ഈ പരാശ്രിതത്വം ഒഴിവാക്കാന്‍ രാജ്യം കിണഞ്ഞു പരിശ്രമം തുടങ്ങിക്കഴിഞ്ഞു.

രണ്ടു തരത്തില്‍ ആണ് ഫോസ്ഫറസ് വളങ്ങളുടെ അസംസ്‌കൃത വസ്തുക്കള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്നത്. Guano എന്നറിയപ്പെടുന്ന പക്ഷിക്കാഷ്ഠശേഖരത്തില്‍ നിന്നും പാറകള്‍ പൊടിച്ചും. രണ്ടാമത്തേതിനെ റോക്ക് ഫോസ്ഫേറ്റ് എന്ന് വിളിക്കും. അത് പൊടിച്ചു ആവശ്യമെങ്കില്‍ ഫോസ്‌ഫോറിക് ആസിഡ് ചേര്‍ത്ത് വീര്യം കൂട്ടി Single, Double, Triple സൂപ്പര്‍ ഫോസ്ഫേറ്റ് രൂപത്തില്‍ വിപണിയില്‍ എത്തിക്കും.

ഒരു തരത്തില്‍ പറഞ്ഞാല്‍ റോക്ക് ഫോസ്ഫേറ്റിനെ പ്രകൃതി വളം എന്ന് വിളിക്കാം. ജൈവ കൃഷിയിലും ഉപയോഗിക്കാം എന്ന് ചുരുക്കം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നത് പഞ്ചാബില്‍ ആണ്. ഹെക്ടറിന് 190കിലോ. ഇന്ത്യയിലെ വള ഉപഭോഗത്തിന്റെ ഏതാണ്ട് ഒന്‍പത് ശതമാനം പഞ്ചാബിലാണ്. ഇന്ത്യന്‍ ശരാശരി ഏതാണ്ട് 88കിലോ. കേരളമൊക്കെ അതിലും എത്രയോ താഴെ.

1960കളില്‍ ഏതാണ്ട് 9മില്യണ്‍ ടണ്‍ ആയിരുന്നു ഇന്ത്യയില്‍ ഫോസ്ഫാറ്റിക് വളങ്ങളുടെ ഉപഭോഗം. ഇപ്പോള്‍ അത് ഏതാണ്ട് 40 മില്യണ്‍ ടണ്‍ ആയിരിക്കുന്നു. യൂറിയ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വളം കോംപ്ലക്‌സ് വളമായ DAP(Di Ammonium Phosphate )ആണ്. അതില്‍ 18%നൈട്രജന്‍, 46%ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. അത് പോലെ തന്നെ പൂര്‍ണമായും വെള്ളത്തില്‍ അലിയുന്ന മറ്റൊരു കോംപ്ലക്‌സ് വളമായ MKP(Mono Pottasium Phosphate )ഇപ്പോള്‍ പ്രചാരത്തിലുണ്ട്. അതില്‍ 52%ഫോസ്ഫറസും 34%പൊട്ടാസ്യവും ഉണ്ട്.പിന്നെ മിശ്രിത വളങ്ങള്‍ ആയ 19:19:19 പോലെയുള്ളവ വേറെയും.

ജൈവ കര്‍ഷകര്‍ക്ക് എല്ലു പൊടിയില്‍ അഭയം തേടാം. 3%നൈട്രജനും 15ശതമാനം ഫോസ്ഫറസും പിന്നെ കാല്‍സ്യം, സള്‍ഫര്‍ എന്നിവയും കിട്ടും. പക്ഷെ പതുക്കെ മാത്രമേ ചെടികള്‍ക്ക് ലഭ്യമാകൂ എന്ന് മാത്രം.

മണ്ണില്‍ എത്തുമ്പോള്‍ വളത്തിലെ ഫോസ്ഫറസ്സിനു മൂന്ന് ഭാവം.

Soluble
Labile
Stable.

ആദ്യത്തേത് വെള്ളത്തില്‍ ലയിച്ചു ചെടികള്‍ക്ക് വേഗം ലഭ്യമാകും.

രണ്ടാമത്തേത് മണ്‍തരികളില്‍ താളം ചവിട്ടി കൊതിപ്പിച്ചു നില്‍ക്കും വേരിനകത്തേക്ക് കയറില്ല.

മൂന്നാമത്തേത് കളിമണ്ണുമായി സഹശയനത്തില്‍ ഏര്‍പ്പെട്ടു കിടക്കും.

പ്രമോദ് മാധവന്‍

Tags: Phosphorus
ShareTweetSendShare
Previous Post

ജൈവ വളങ്ങളും നിര്‍മ്മാണവും

Next Post

അകത്തളത്തിലൊരു അഗ്ലോണിമ

Related Posts

bird flu
അറിവുകൾ

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി
അറിവുകൾ

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്
അറിവുകൾ

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

Next Post
അകത്തളത്തിലൊരു അഗ്ലോണിമ

അകത്തളത്തിലൊരു അഗ്ലോണിമ

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV