ആലപ്പുഴ: പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത, വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് “ജീവനി നമ്മുടെ കൃഷി – നമ്മുടെ ആരോഗ്യം. പരിപാടി 2020 ജനവരി മുതല്‍ 2021 വിഷു വരെ സംഘടിപ്പിക്കുന്നു. പരമ്പരാഗത പച്ചക്കറി വിത്തുകളുടെ പ്രോത്സാഹനം, വിത്ത് കൈമാറ്റക്കൂട്ടം രൂപീകരിക്കുക, ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കാംപയിന്‍, എല്ലാ വീട്ടിലും പച്ചക്കറി പോഷകത്തോട്ടം, ജനപ്രതിനിധികളുടെ വീടുകളില്‍/ അവര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് പ്രദര്‍ശന പ്ലോട്ടുകള്‍, സ്കൂളുകള്‍ / അങ്കണനവാടികള്‍ / മറ്റു സ്ഥാപനങ്ങളില്‍ പച്ചക്കറികൃഷി, ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് തലത്തില്‍ പരിശീലനങ്ങള്‍, പഞ്ചായത്ത് തലത്തില്‍ കൃഷി പാഠശാല, പച്ചക്കറി ക്ലസ്റ്ററുകളുടെ വിപുലീകരണം, ബയോഫാര്‍മസികള്‍, ഇക്കോ ഷോപ്പുകള്‍, ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍, ആഴ്ച ചന്തകള്‍ എന്നിവയുടെ വിപുലീകരണം, .ജൈവ ഉദ്പാദനോപാധികള്‍ ന്യായ വിലക്ക് ലഭ്യമാക്കല്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. പദ്ധതി പ്രകാരം പച്ചക്കറി വിത്തുകള്‍, പച്ചക്കറിതൈകള്‍ മറ്റു ഉദ്പാദനോപാധികള്‍ എന്നിവ കൃഷിഭവനുകളില്‍ നിന്നു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക
Discussion about this post