കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പത്ത് ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം വളരെ വിശിഷ്ടമായ ചെടികളാണിവ. അതുകൊണ്ട് തന്നെ ഇവ ദേവപൂജയ്ക്കും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഒത്തിരി ഔഷധ കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്ത വിധം പ്രാധാന്യമുള്ള ചെടികളാണിവ. കർക്കടകത്തിൽ ഔഷധക്കഞ്ഞി തയ്യാറാക്കുവാനും ഇവ ഉപയോഗിക്കുന്നു. തിരുവാതിര നാളിൽ സ്ത്രീകൾ ദശപുഷ്പങ്ങൾ തലയിൽ ചൂടുന്നത് സർവ്വ ഐശ്വര്യങ്ങൾക്കും കാരണമാകും എന്നാണ് ഹൈന്ദവവിശ്വാസം.
താഴെപ്പറയുന്നവയാണ് ദശപുഷ്പങ്ങൾ…
വിഷ്ണുക്രാന്തി
കറുക
മുയൽചെവിയൻ
തിരുതാളി
ചെറൂള
നിലപ്പന
കയ്യോന്നി
പൂവാംകുറുന്തൽ
മുക്കുറ്റി
ഉഴിഞ്ഞ
Discussion about this post